ഐസൊലേഷനില്‍ നിന്ന് ബന്ധുവിനെ കടത്തികൊണ്ടുപോയി; ലീഗ് കൗണ്‍സിലര്‍ക്കെതിരെ നടപടി
കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് മലപ്പുറം സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ കണ്ണൂരില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിച്ചിരുന്ന വ്യക്തിയെ മൂസ്ലീം ലീഗ് കൗണ്‍സിലര്‍ കടത്തികൊണ്ട് പോയ സംഭവമുണ്ടായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷെഫീഖ് ആണ് ബന്ഘുവിനെ ഐസൊലേഷനില്‍ നിന്നും കടത്തി കൊണ്ട് പോയത്.
ബംഗ്‌ളൂരുവില്‍ നിന്നാണ് ബന്ധുവെത്തിയത്. ഇയാളെ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗണ്‍സിലര്‍ കൊണ്ടുപോയത്. പിന്നാലെ നിരീക്ഷണത്തിലിരുന്ന ഇയാളെ പൊലീസ് തിരികെ കൊവിഡ് കെയര്‍ കേന്ദ്രത്തിലേക്ക് തന്നെ മാറ്റി. കടത്തികൊണ്ട് പോകാന്‍ ശ്രമിച്ചതിന് ലീഗ് കൗണ്‍സിലറെ അറസ്റ്റ് ചെയ്യാന്‍ എസ്പി ഉത്തരവിട്ടിട്ടുണ്ട്.

കേരളത്തില്‍ ഇന്നലെ മാത്രം 19 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ കൂടുതല്‍ പേര്‍ കണ്ണൂരിലായിരുന്നു.
കണ്ണൂരില്‍ ഒമ്പത് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മൂന്ന് വീതവും തൃശൂര്‍ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനേയും രോഗം സ്ഥിരീകരിച്ചിരുന്നു. വയനാട് ജില്ലയിലും ഇന്നലെ ആദ്യമായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 22ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ആള്‍ക്കാണ് വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് സ്വന്തമായില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ 43 ഇടങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം തുടങ്ങും. ചിലത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ 1465 യുവ വോളണ്ടിയര്‍മാരെ യുവജന കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിടാനാകില്ല. അവര്‍ക്ക്് ഭക്ഷണവും താമസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ആരോഗ്യമേഖലയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം, ലോക്ക് ഡൗണ്‍ പ്രകാരം നേരത്തെ അടഞ്ഞിരുന്ന ബേക്കറികള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പലചരക്ക് കടകളും ഫാര്‍മസികളും പഴം-പച്ചക്കറി കടകളും മാത്രമാണ് തുറക്കുന്നത്. അതേസമയം, വ്യാജ വാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ശക്തമായ നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉടനെ ഇല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications