കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളി ശിവക്ഷേത്രമാണെന്ന് പറഞ്ഞ ടിജി മോഹൻദാസ് ജയിലിലാകും? കേസെടുക്കുമെന്ന് പോലീസ്, പള്ളിക്ക് സംരക്ഷണം

അർത്തുങ്കൽ പള്ളിക്ക് പോലീസ് സംരക്ഷണം നൽകാനും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

ആലപ്പുഴ: മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്തതിന് ആർഎസ്എസ് സംവാദകനായ ടിജി മോഹൻദാസിനെതിരെ കേസെടുക്കാൻ പോലീസ് നിർദേശം നൽകി. അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്നും, ഹിന്ദുക്കൾ ആ ശിവക്ഷേത്രം വീണ്ടെടുക്കാനാണ് ഇനി ജോലി ചെയ്യേണ്ടതെന്നുമായിരുന്നു ടിജി മോഹൻദാസ് ട്വീറ്റ് ചെയ്തത്.

ബ്രസീൽ ഫുട്ബോൾ താരം റോബർട്ടോ കാർലോസിന് ജയിൽ ശിക്ഷ! നാണംകെടുത്തിയ കേസും....

അവസാന ഹിന്ദുവിന്റെ ശവത്തിൽ ചവിട്ടിയിട്ടേ പള്ളി പൊളിക്കൂ! ‍ടിജി മോഹൻദാസിനെ എടുത്തെറിഞ്ഞ് രാഹുൽ ഈശ്വർഅവസാന ഹിന്ദുവിന്റെ ശവത്തിൽ ചവിട്ടിയിട്ടേ പള്ളി പൊളിക്കൂ! ‍ടിജി മോഹൻദാസിനെ എടുത്തെറിഞ്ഞ് രാഹുൽ ഈശ്വർ

അർത്തുങ്കൽ പള്ളിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തി, മതസ്പർദ്ധ വളർത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്തതിന് ടിജി മോഹൻദാസിനെതിരെ കേസെടുക്കാൻ നിർദേശം നൽകിയതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രനാണ് മാധ്യമങ്ങളെ അറിയിച്ചത്. സിആർപിസി 153(എ) പ്രകാരം കേസെടുക്കാനാണ് അർത്തുങ്കൽ പോലീസിന് നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. അർത്തുങ്കൽ പള്ളിക്ക് പോലീസ് സംരക്ഷണം നൽകാനും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

അർത്തുങ്കൽ പള്ളി ശിവക്ഷേത്രം...

അർത്തുങ്കൽ പള്ളി ശിവക്ഷേത്രം...

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും, അത് വീണ്ടെടുക്കേണ്ട ജോലിയാണ് ഇനി ഹിന്ദുക്കൾ ചെയ്യേണ്ടതെന്നുമായിരുന്നു ടിജി മോഹൻദാസ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.

പള്ളിയാക്കി മാറ്റി...

പള്ളിയാക്കി മാറ്റി...

അർത്തുങ്കൽ പള്ളി ഒരു ഹിന്ദു ശിവക്ഷേത്രമായിരുന്നുവെന്നും, ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റിയെന്നുമാണ് ടിജി മോഹൻദാസ് പറഞ്ഞത്. ഹിന്ദുക്കൾ മാലയൂരിയ ശേഷം പ്രാർത്ഥിക്കുന്ന വെളുത്തച്ഛൻ പഴയ ശ്രീകോവിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

അവശിഷ്ടങ്ങൾ കാണാൻ കഴിയും...

അവശിഷ്ടങ്ങൾ കാണാൻ കഴിയും...

വാസ്തവത്തിൽ അർത്തുങ്കൽ പള്ളിയിൽ ഉത്ഖനനം നടത്തിയാൽ തകർന്ന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുമെന്നും ടിജി മോഹൻദാസ് അവകാശപ്പെടുന്നുണ്ട്.

രാഹുൽ ഈശ്വർ...

രാഹുൽ ഈശ്വർ...

എന്നാൽ ടിജി മോഹൻദാസിന്റെ പ്രചരണത്തിനെതിരെ രാഹുൽ ഈശ്വർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ തന്നെയാണ് രാഹുൽ ഈശ്വറും പ്രതികരണമറിയിച്ചത്.

അവസാന ഹിന്ദുവിന്റെ....

അവസാന ഹിന്ദുവിന്റെ....

നന്മയുള്ള മതസൗഹാര്‍ദമുള്ള ഭാരതീയതയുള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കൂവെന്നാണ് രാഹുല്‍ ഈശ്വര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

അപ്പോ കാണാം....

അപ്പോ കാണാം....

നട്ടെല്ലുള്ള ആരെങ്കിലും വാവരുടെ പള്ളിയിലോ, അര്‍ത്തുങ്കല്‍ പള്ളിയിലോ പ്രശ്‌നമുണ്ടാക്കി നോക്കട്ടെ, അപ്പോ കാണാം നന്മയുള്ള ഹിന്ദുക്കളുടെ പ്രതിരോധമെന്നും രാഹുൽ ഈശ്വറിന്റെ ട്വീറ്റിലുണ്ട്.

സംരക്ഷിക്കും...

സംരക്ഷിക്കും...

ശബരിമല ക്ഷേത്രം സംരക്ഷിക്കുന്നതു പോലെ വാവരുടെ മുസ്ലീം പള്ളിയും, വെളുത്തച്ചന്റെ ക്രിസ്ത്യൻ പള്ളിയും ഹിന്ദുക്കൾ സംരക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേസെടുക്കണമെന്ന്...

കേസെടുക്കണമെന്ന്...

വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ടിജി മോഹൻദാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു.

കേസെടുക്കാൻ നിർദേശം...

കേസെടുക്കാൻ നിർദേശം...

ഒടുവിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിന് ടിജി മോഹൻദാസിനെതിരെ കേസെടുക്കാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയാണ് നിർദേശം നൽകിയിരിക്കുന്നത്.

പള്ളിക്ക് സംരക്ഷണം...

പള്ളിക്ക് സംരക്ഷണം...

സിആർപിസി 153(എ) പ്രകാരം കേസെടുക്കാനാണ് അർത്തുങ്കൽ പോലീസിന് നിർദേശം നൽകിയിട്ടുള്ളത്. അർത്തുങ്കൽ പള്ളിക്ക് പോലീസ് സംരക്ഷണം നൽകാനും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

English summary
police will be register case against tg mohandas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X