Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യും; സംഘാടകരും കുടുങ്ങും... ഗൂഢാലോചന പരിശോധിക്കുന്നു

കൊച്ചി: വെണ്ണലയില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ എല്ലാ വശവും പോലീസ് പരിശോധിക്കുന്നു. പിസി ജോര്‍ജ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അറസ്റ്റുണ്ടാകുമെന്നും എന്നാല്‍ തിടുക്കത്തില്‍ നടക്കില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. അതേസമയം, പോലീസ് മറ്റുചില വശങ്ങള്‍ കൂടി കേസില്‍ അന്വേഷണ വിധേയമാക്കുന്നുണ്ട്. പിസി ജോര്‍ജിനെ ക്ഷണിച്ച സംഘാടകര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തിയതിന് നിലവില്‍ പിസി ജോര്‍ജിനെതിരെ കേസുണ്ട്. ഇക്കാര്യം അറിഞ്ഞിട്ടും അദ്ദേഹത്തെ പരിപാടിക്ക് ക്ഷണിച്ചു. ഇത് ബോധപൂര്‍വമായി ചെയ്തതാണോ എന്ന് പോലീസിന് സംശയമുണ്ട്. വിവാദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണോ സംഘാടകര്‍ പ്രവര്‍ത്തിച്ചത് എന്നാണ് പോലീസ് പരിശോധിക്കുന്നത്. സംഘാടകര്‍ ഗൂഢാലോചന നടത്തി എന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കും. ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കാന്‍ സംഘാടകര്‍ പ്രേരണ ചെലുത്തിയോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

p

തുടര്‍ച്ചയായി വിവാദ പ്രസംഗങ്ങള്‍ നടത്തുന്ന പിസി ജോര്‍ജിനെതിരെ രണ്ടാമത്തെ കേസാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി വിഷയം ഗൗരവത്തിലെത്തില്ല എന്ന ആക്ഷേപമുയര്‍ന്നിരുന്നു. മാത്രമല്ല, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയായും വിലയിരുത്തപ്പെട്ടിരുന്നു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടനെ തന്റെ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് പിസി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് എന്ന് പോലീസ് പറയുന്നു. പിസി ജോര്‍ജ് ജനപ്രതിനിധിയായിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഇത്തരം പ്രസംഗങ്ങള്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ജാമ്യ വ്യവസ്ഥ ലംഘിച്ച പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ പിസി ജോര്‍ജിന്റെ പ്രതികരണം കൂടി കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ഈ മാസം 17ന് പിസി ജോര്‍ജിന്റെ പ്രതികരണം കോടതി കേള്‍ക്കും. ശേഷമാകും ജാമ്യം റദ്ദാക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതേസമയം, കൊച്ചിയിലെ കേസില്‍ പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+