കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ കുമ്പസാരരഹസ്യം തേടി പോലീസ്; ധ്യാനകേന്ദ്രത്തിലെ 12 വൈദികരുടെ മൊഴിയെടുക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: ബലാത്സംഗക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലാണ്. നിരവധി പേരാണ് പിന്തുണയുമായി സമരവേദിയിൽ എത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം ശക്തമായി തുടരാനാണ് കന്യാസ്ത്രീകളുടെ തീരുമാനം. സിറോ മലബാർ സഭയിലെ വൈദികരടക്കം കന്യാസ്ത്രികൾക്ക് പിന്തുണയുമായി സമരപന്തലിൽ എത്തിയിട്ടുണ്ട്.

ചാരക്കേസിൽ പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതെന്ത്? സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ സത്യാവസ്ഥ ഇതാണ്....ചാരക്കേസിൽ പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതെന്ത്? സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ സത്യാവസ്ഥ ഇതാണ്....

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീയെ കുമ്പസാരിപ്പിച്ച 12 വൈദീകരിൽ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്‍റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍! വെളിപ്പെടുത്തല്‍ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്‍റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍! വെളിപ്പെടുത്തല്‍

12 പേർ

12 പേർ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിൽ പങ്കെടുത്തിരുന്നു. ഈ കാലയളവിൽ ധ്യാനകേന്ദ്രത്തിൽ കുമ്പസാരം നടത്തിയിരുന്ന 12 വൈദീകരുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

ധ്യാന കേന്ദ്രത്തിൽ

ധ്യാന കേന്ദ്രത്തിൽ

കന്യാസ്ത്രീ ധ്യാനകേന്ദ്രത്തിൽ എത്തിയിരുന്നതായി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാദർ സേവ്യർ വട്ടേൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2016ലാണ് കന്യാസ്ത്രീ സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തിയതെന്നാണ് മൊഴി.

2016ൽ

2016ൽ

2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ പരാതിയിൽ പറയുന്നത്. എന്നാൽ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് തനിക്കെതിരെ പരാതിയുമായി ഇവർ രംഗത്തുവന്നതെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നത്.

കുമ്പസരിച്ചിരുന്നു

കുമ്പസരിച്ചിരുന്നു

2016ൽ ധ്യാനകേന്ദ്രത്തിലെത്തിയപ്പോൾ കുമ്പസാരത്തിനിടെ എല്ലാം പറഞ്ഞിരുന്നുവെന്ന് കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. ഈ മൊഴിയിൽ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ധ്യാനത്തിൽ കുമ്പസാരിപ്പിച്ച 12 വൈദികരുടെയും മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേരളത്തിലേക്ക്

കേരളത്തിലേക്ക്

അന്വേഷണവുമായി സഹകരിക്കുന്നതിനായി കേരളത്തിലേക്ക് വരാനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തീരുമാനിച്ചിരിക്കുന്നത്. 19ാം തീയതി ബിഷപ്പ് കേരളത്തിലെത്തും. ഇതിന് മുന്നോടിയായി ചുമതലകളിൽ നിന്നും മാറി നിൽക്കുകയാണ് ബിഷപ്പ്. ബിഷപ്പിനെ ചോദ്യം ചെയ്യാനായി 98 ഓളം ചോദ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ തയാറാക്കിയതായാണ് വിവരം. ജലന്ധർ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ് ബിഷപ്പ് ഇപ്പോൾ.

പ്രാർത്ഥിക്കണം

പ്രാർത്ഥിക്കണം

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന്റെ കൈയ്യിലുണ്ടെന്നും അറസ്റ്റ് ഉണ്ടാകുമെന്നുമുള്ള സൂചനകൾക്ക് പിന്നാലെയാണ് ചുമതല കൈമാറിയത്. എനിക്കും ആരോപണം ഉന്നയിച്ചവർക്കും അവരുടെ കൂടെയുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നാണ് ചുമതല കൈമാറിക്കൊണ്ടുള്ള സർക്കുലറിൽ ബിഷപ്പ് പറയുന്നത്. എല്ലാം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചിരിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ പറയുന്നു.

English summary
police will collect statements from priests of attappadi retreat centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X