ദേശീയ ഗാനമിടുമ്പോൾ ഇരുന്നാൽ എന്ത് ചെയ്യണം? നിയമത്തില്‍ ഒന്നും പറയുന്നില്ല; പക്ഷെ നടപടി ഉറപ്പെന്ന്
ദേശീയഗാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുള്ളതിനാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കേണ്ടിവരും
തിരുവന്തപുരം: ഇരുപത്തൊന്നാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വന്‍സ ചര്‍ച്ച ആയിരിക്കുന്നത്. തിയേറ്ററില്‍ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുന്നതില്‍ വന്‍ പ്രതിഷേധമാണ് മേളയില്‍ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ പതിനൊന്നോളം ഡെലിഗേറ്റ്‌സിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്. ദേശീയഗാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുള്ളതിനാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കേണ്ടിവരും. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമമില്ല
അതേസമയം ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇരുന്നാല്‍ എന്ത് ചെയ്യണമെന്ന് നിയമം പറയുമന്നില്ലെന്നും ബെഹ്‌റ പറഞ്ഞു.

ക്രമസമാധാനം
വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ക്രമസമാധാന പ്രശ്‌നമുണ്ടെങ്കില്‍ മാത്രമേ പോലീസ് തിയേറ്ററിനകത്ത് പ്രവേശിക്കൂ എന്ന് ഡിജിപി പറഞ്ഞു.

സാംസ്‌കാരിക പരിപാടി
സാംസ്‌കാരിക പരിപാടിയില്‍ ഇടപെടാന്‍ പോലീസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയഗാനം
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വീടിന് മുമ്പില്‍ ബുധനാഴ്ച രാവിലെ ദേശീയഗാനം ആലപിക്കുമെന്ന് ബിജെപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications