ആഷിക് അബുവും റിമ കല്ലിങ്കലും രക്ഷപ്പെട്ടു
കൊച്ചി: മയക്കുമരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തതോടെ കേസ് അന്വേഷണം ചലച്ചിത്ര താരങ്ങള്‍ക്കു പിറകെ നീങ്ങുമെന്ന റിപ്പോര്‍ട്ടായിരുന്നു കേട്ടത്. സംവിധായകന്‍ ആഷിക് അബുവിനും നടി റിമ കല്ലിങ്കലിനും ഇതില്‍ പങ്കുണ്ടെന്നു വരെ വാര്‍ത്ത വന്നു. എന്നാല്‍ തത്ക്കാലം റിമയും ആഷികും രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇവരെ ചോദ്യം ചേയ്യേണ്ടതില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇതുവരെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ ഇരുവരുടെയും പേരില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ ഇവരെ ചോദ്യം ചെയ്‌തേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആഷിക് അബുവിന്റെയും ഭാര്യ റിമയുടെയും പേരില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു മാത്രമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇതുവരെയും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ആഷിക് അബു പറഞ്ഞത്. കെഎസ്‌യുവിന്റെ ഫേസ്ബുക്ക് പേജാണ് ഇവരുടെമേല്‍ ആരോപണം അഴിച്ചു വിട്ടത്. ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെഎം മാണിക്കെതിരെ ആഷിക് അബു എന്റെ വക 500 എന്ന പോസ്റ്റ് ഇട്ടത് സോഷ്യല്‍ മീഡിയകള്‍ ആഘോഷിച്ചിരുന്നു.
ഇതിന്റെ പ്രതികാരമാകാം കെഎസ്‌യുവിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ ആഷിക് അബുവിനെതിരെ പരാമര്‍ശം വന്നത് എന്നാണ് വിലയിരുത്തല്‍. ഇതിന്റെ ചുവടുപിടിച്ച് എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രചരിപ്പിച്ചു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.


Click it and Unblock the Notifications