അമ്മക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ മഠത്തിനെതിരെ കേസ് എടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണത്രെ പോലീസിന്റെ തീരുമാനം. ഇന്ത്യാവിഷനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കേസില്‍ പ്രാഥമിക അന്വേഷം മാത്രം മതി എന്നാണ് പോലീസിന്റെ നിലപാട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നാണ് തീരുമാനം എന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

അമൃാതനന്ദമയിയുടെ സന്തത സഹചാരി ആയിരുന്ന ഗെയ്ല് ട്രെഡ്വല്‍ എഴുതിയ പുസ്തകം വിവാദമായ സാഹചര്യത്തിലാണ് മഠത്തിനെതിരെ കേസ് എടുക്കണം എന്ന ആവശ്യം ഉയര്‍ന്നത് . സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് ആണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്.
പരാതിയില്‍ കേസെടുക്കും എന്നായിരുന്നു പോലീസ് ആദ്യദിവസം അറിയിച്ചത്. എന്നാല്‍ അടുത്ത ദിവസം തന്നെ നിലപാട് മാറ്റി. ഒരു പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. പരാതിക്കാരനോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണം എന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.
പുസ്കതത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസ് എടുക്കാത്തത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ദീപക് പ്രകാശ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ നടന്നതായി അറിഞ്ഞാല്‍ പോലും സര്‍ക്കാര്‍ കേസെടുത്ത് അന്വേഷിക്കണം എന്നാണ് ചട്ടമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications