പികെ ശശി എംഎൽഎക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്; യുവതിക്ക് പരാതിയില്ല
പാലക്കാട്: ഡിവൈഎഫ്ഐ നേതാവിന്റെ പീഡന പരാതിയിൽ പികെ ശശി എംഎൽഎക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പരാതിക്കാരിയോ ബന്ധുക്കളോ പോലീസിൽ പരാതി നൽകാൻ തയാറാകാത്ത സാഹചര്യത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊർണൂർ ഡിവൈഎസ് പി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
നേരിട്ട് കണ്ടിട്ടും പരാതിയുള്ളതായി യുവതി പറഞ്ഞില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. കെഎസ് യു , യുവമോർച്ചാ സംഘടനകൾ പീഡന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഡിജിപി പരാതി പാലക്കാട് എസ്പിക്ക് കൈമാറിയിരുന്നു.

തുടർന്ന് എസ്പി ഷൊർണൂർ ഡിവൈഎസ്പിയെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. എന്നാൽ മൊഴിയെടുക്കാനെത്തിയപ്പോൾ തനിക്ക് പരാതി ഇല്ലെന്ന നിലപാടാണ് യുവതി സ്വീകരിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം പീഡന പരാതി ഗൂഡാലോചനയുടെ ഭാഗമാണെന്ന വാദവുമായി നിരവധി പേർ പാർട്ടി നേതൃത്വത്തെ സമീപിച്ചു.
ഗൂഢാലോചനയിൽ പങ്കുള്ള പാലക്കാട്ടെ നേതാക്കളുടെ പേരുകൾ എഴുതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗൂഢാലോചന നടത്തിയെന്ന് തെളിയുക്കുന്നതിനായി പികെ ശശി എംഎൽഎ ചില തെളിവുകളും സാക്ഷികളെയും ഹാജരാക്കിയിട്ടുണ്ട്.
Recommended Video

പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ യുവതിയുടെ പരാതി അന്വേഷിച്ച് വരികയാണ്. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ പരാതി ചർച്ചായായിട്ടില്ല. എംഎൽഎക്കെതിരായ പരാതിയിൽ വസ്തതുത ഉണ്ടെന്ന് അന്വേഷണ കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications