കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെതിരായ പരാതി പൊളിക്കാന്‍ ശ്രമം, കന്യാസ്ത്രീയുടെ രഹസ്യ മൊഴിയെടുക്കും, ബിഷപ്പ് കുടുങ്ങും!!

ബിഷപ്പിനെതിരായ പരാതി പൊളിക്കാന്‍ ശ്രമം

Google Oneindia Malayalam News

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം. ഉന്നതതലത്തിലുള്ള വൈദികരാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കന്യാസ്ത്രീക്ക് കടുത്ത സമ്മര്‍ദമാണ് ഉള്ളത്. സഭയില്‍ നിന്ന് ഇവരെ ഒറ്റപ്പെടുത്താനുള്ള നീക്കം വരെ നടക്കുന്നുണ്ട്. അതേസമയം പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍. നേരത്തെ ബിഷപ്പിന്റെ നേതൃത്വത്തിലുള്ള രൂപതയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ വലിയ ദുരിതത്തിലായിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ബിഷപ്പിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് കുടുക്കാനാണ് പോലീസിന്റെ നീക്കം. കന്യാസ്ത്രീയുടെ രഹസ്യമൊഴി എടുക്കുന്ന കാര്യമടക്കം പരിഗണനയിലുണ്ട്. ഇതിനിടെ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.

പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു

പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കന്യാസ്ത്രീ അന്വേഷണ സംഘത്തോട് വ്യക്തമാക്കി കഴിഞ്ഞു. ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം. ഇതോടെ കേസ് അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസ് അടയ്ക്കുകയാണ്. രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതിനായി ഉടന്‍ തന്നെ സംഘം ജലന്ധറിലേക്ക് പോകും.

കന്യാസ്ത്രീയുടെ മൊഴിയെടുത്തു

കന്യാസ്ത്രീയുടെ മൊഴിയെടുത്തു

വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. 72 പേജുകളിലായാണ് മൊഴി രേഖപ്പെടുത്തിയത്. പീഡിപ്പിക്കപ്പെട്ട ദിവസവും സമയവുമടക്കമുള്ള കാര്യങ്ങളില്‍ ഇവര്‍ നല്‍കിയിട്ടുണ്ട്. പീഡനവിവരം ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനാലാണ് എസ്പിക്ക് പരാതി നല്‍കിയതെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. അതേസമയം പീഡനവിവരം മറച്ചുവെച്ചതിന് ആലഞ്ചേരി കുടുങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഘട്ടങ്ങളില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പുകളും ഇവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

കേസ് അട്ടിമറിക്കാന്‍ നീക്കം

കേസ് അട്ടിമറിക്കാന്‍ നീക്കം

വൈദികര്‍ ഉന്നതതലത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ കന്യാസ്ത്രീക്ക് മേല്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. ഇങ്ങനെ വരുന്നതോടെ ഇവര്‍ക്ക് കേസില്‍ നിന്ന് പിന്‍മാറാന്‍ സാധിക്കില്ല. അത് ബിഷപ്പിനെതിരെ കേസുമായി മുന്നോട്ടുപോകാന്‍ പോലീസിനെ സഹായിക്കുകയും ചെയ്യും. അതേസമയം രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിന്റെ അനുവാദം കാത്തുനില്‍ക്കുകയാണ് പോലീസ്. അടുത്ത ദിവസം തന്നെ ഇതുണ്ടാവുമെന്നാണ് സൂചന.

കന്യാസ്ത്രീകളുടെ മൊഴിയെടുക്കും

കന്യാസ്ത്രീകളുടെ മൊഴിയെടുക്കും

ജലന്ധര്‍ ബിഷപ്പിന് കീഴില്‍ കൊടിയ പീഡനമാണ് മറ്റ് കന്യാസ്ത്രീകള്‍ക്കും നേരിടേണ്ടി വന്നതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളുടെയും മൊഴിയെടുക്കും. അതിന് ശേഷം ജലന്ധറിലെത്തി ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ സന്യാസ സമൂഹത്തിന്റെ മദര്‍ സൂപ്പീരിയര്‍ ഇന്നലെ ഡിവൈഎസ്പിയുമായി സംസാരിച്ചു. ലൈംഗികാരോപണത്തിന്റെ പേരില്‍ അധികാര സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഇവര്‍ ഡിവൈഎസ്പിയോട് പറഞ്ഞിട്ടുണ്ട്.

പരാതി ലഭിച്ചിട്ടില്ല

പരാതി ലഭിച്ചിട്ടില്ല

കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. പരാതി ഉണ്ടെങ്കില്‍ തന്നെ അത് ജലന്ധര്‍ രൂപതയാണ് അന്വേഷിക്കേണ്ടത്. അതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ആലഞ്ചേരി പറഞ്ഞു. നേരത്തെ പീഡനക്കേസ് പോലീസ് അറിയാതെ ഒതുക്കി തീര്‍ക്കാന്‍ ആലഞ്ചേരി ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. കര്‍ദിനാളിനെതിരെയും കേസെടുക്കണെന്നും ആവശ്യമുണ്ട്. കന്യാസ്ത്രീ പരാതി നല്‍കി ആറുമാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ആലഞ്ചേരി എടുത്തില്ല. പിന്നീട് ഇത് മൂടിവെക്കാന്‍ ശ്രമിച്ചെന്നും ഇക്കാര്യം മനസിലായതോടെയാണ് കന്യാസ്ത്രീ പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും കന്യാസ്ത്രീ പറഞ്ഞു.

ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടിക്ക് ആവശ്യപ്പെട്ടിട്ടില്ല.... വ്യാജ പ്രചാരണമെന്ന് സിബി മലയില്‍ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടിക്ക് ആവശ്യപ്പെട്ടിട്ടില്ല.... വ്യാജ പ്രചാരണമെന്ന് സിബി മലയില്‍

മന്ദ്‌സോര്‍ പീഡനത്തില്‍ പ്രക്ഷോഭം കനക്കുന്നു, ഹിന്ദുക്കളും മുസ്ലീങ്ങളും സര്‍ക്കാരിനെതിരെ തെരുവില്‍!മന്ദ്‌സോര്‍ പീഡനത്തില്‍ പ്രക്ഷോഭം കനക്കുന്നു, ഹിന്ദുക്കളും മുസ്ലീങ്ങളും സര്‍ക്കാരിനെതിരെ തെരുവില്‍!

English summary
police will question jalandhar bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X