കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി സുഖവാസം തീർന്നു... ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവത്തിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ സുഖവാസത്തിലാണെന്ന് ആരോപണം ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്തതിന് ശേഷവും പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമിലായിരുന്നു കഴിഞ്ഞിരുന്നത്.

<strong>ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ; എത്ര ഉന്നതനായാലും പരിരക്ഷ കിട്ടില്ല!</strong>ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ; എത്ര ഉന്നതനായാലും പരിരക്ഷ കിട്ടില്ല!

മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് നീക്കം. നടപടിക്രമങ്ങൾ നടക്കുകയാണ്. അതേസമയം അത്യാധുനിക സൗകര്യമുല്ല ആംബുലൻസാണ് ശ്രീറാമിന് പോകാൻ എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Sriram venkitaraman

ശ്രീറാമിന്റെ കൂടെ പഠിച്ച ബാച്ച്മെറ്റുകൾ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ട്. അതുകൊണ്ട് തന്നെ മെഡിക്കൽ ഓഫീസർ കേസ് ഷീറ്റ് പരിശോധിക്കും. അതിനുശേഷം മാത്രമേ അഡ‍്മിറ്റ് ചെയ്യേണ്ട കാര്യമുണ്ടെോ ഇല്ലയോ എന്ന് തീരുമാനിക്കൂ. ആദ്യം മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയതിന് ശേഷമായിരിക്കും മെഡിക്കൽ കോളേജിലേക്ക് എത്തിക്കുക.

പുറത്ത് പോലീസ് കാവലുണ്ടെങ്കിലും യുവഡോക്ടർമാർ നിരന്തരം ശ്രീറാമിന്റെ മുറിയിൽ കയറി ഇറങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. അതുമാത്രമല്ല റിമാൻഡ് പ്രതി നിരന്തരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

English summary
Police will shift Sriram venkitaraman to Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X