ജിഷ വധം ചിലപ്പോള്‍ 1 മണിക്കൂറിനുള്ളില്‍ തെളിയിക്കും ചിലപ്പോള്‍ 1 വര്‍ഷം എടുത്തേക്കും; ഡിജിപി
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധത്തില്‍ ഇനിയും വ്യക്തതയില്ലാതെ പോലീസ് സംഘം. കേസ് ചിലപ്പോള്‍ ഒരു ദിവസം കൊണ്ട് തെളിയിക്കാന്‍ സാധിക്കുമെന്നും ചിലപ്പോള്‍ ഒരു വര്‍ഷം എടുത്തേക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ.
കൊലപാതകം നടന്നിട്ട് ഒരു മാസമായിട്ടും കേസിലെ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസ് എപ്പോള്‍ തെളിയിക്കാനാവുമെന്ന് പറയാനാവിലെന്നാണ് ഇപ്പോള്‍ ഡിജിപി പറയുന്നത്. അന്വേഷണം തെളിയിക്കല്‍ ജാലവിദ്യയല്ലെന്നും ഡിജിപി പറഞ്ഞു.

കൊലപ്പെട്ട ജിഷയുടെ മരണസമയത്തില്‍ പോലും പോലീസിന് തെറ്റുപറ്റിയ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേസ് അന്വേഷണം നീണ്ടു പോകുന്ന സമയം പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സാഹചര്യങ്ങള്‍ പോലും കൂടി വന്നേക്കാം. തുടക്കം മുതലുള്ള പോലീസിന്റെ അനാസ്ഥയാണ് കേസ് വഴിതെറ്റാന്‍ കാരണമായത്.












Click it and Unblock the Notifications