കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കുഞ്ഞുമായി പോളിംഗ് ബൂത്തിന് പുറത്ത് പോലീസുകാരൻ; ഒരു തിരഞ്ഞെടുപ്പ് കാഴ്ച, കൈയ്യടി

Google Oneindia Malayalam News

വടകര: തീ പാറുന്ന പോരാട്ടമാണ് സംസ്ഥാനത്ത് ഇക്കുറി നടക്കുന്നത്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വടകര. എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും തമ്മിലാണ് പ്രധാന മത്സരം,

പ്രായമായവരെയും വൈകല്യം ബാധിച്ചവരെയുമെല്ലാം പോളിംഗ് ബൂത്തിലെത്തിയാക്കാനുള്ള സൗകര്യങ്ങൾ എല്ലാ മുന്നണികളും ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ ഒരു പോലീസുകാരന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്.

ഇതാണ് ഏറ്റവും നല്ല അവസരം; തിരഞ്ഞെടുപ്പിൽ റഫറി തന്നെ ഗോളടിക്കുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ളഇതാണ് ഏറ്റവും നല്ല അവസരം; തിരഞ്ഞെടുപ്പിൽ റഫറി തന്നെ ഗോളടിക്കുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ള

photo

കൈക്കുഞ്ഞുമായി വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ യുവതിക്ക് താങ്ങായത് ഈ പോലീസുകാരനാണ്. വോട്ട് ചെയ്യാനായി യുവതി പോയപ്പോൾ ഈ കൈക്കുഞ്ഞിനെ സുരക്ഷിതമായി നോക്കിയത് ഈ പോലീസുകാരനായിരുന്നു. പോലീസുകാരന്റെ കൈയ്യിൽ ഭദ്രമായി ഉറങ്ങുന്ന കുഞ്ഞിനെ ചിത്രത്തിൽ കാണാം.

വടകര വള്ള്യാട് 115ാം ബൂത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് കാഴ്ച എന്ന തലക്കെട്ടോടെ കേരളാ പോലീസ് ഇൻഫർമേഷൻ സെന്റർ ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൈക്കുഞ്ഞുമായി പോളിംഗ് ബൂത്തിന് പുറത്ത് കാത്തുനിൽക്കുന്ന പോലീസുകാരനെ എല്ലാവരും അഭിനന്ദിക്കുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Policeman carried newborn while mother went for voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X