കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; പൊലിസുകാരന് സസ്‌പെന്‍ഷന്‍, അന്വേഷണം ശക്തമാക്കും

Google Oneindia Malayalam News

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സി പി ഒ സിയാദിനെതിരെയാണ് നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് സഹായം ചെയ്തിരുന്നു ഈ പൊലീസുകാരന്‍. ഈ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു. ഈ കേസില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ഘട്ടത്തില്‍ സിയാദ് പ്രതികള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുകയും ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ ഒരാള്‍ പൊലീസുകാരന്റെ ബന്ധുവാണ്. പിന്നീട് ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ഉണ്ടാകും.

popular

ഇതിനിടെ, മാസങ്ങള്‍ക്ക് മുമ്പ് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ, എഎസ്‌ഐ റംല ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എഎസ്‌ഐക്കെതിരെ നടപടി എടുക്കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ പരിഗണിച്ചാണ് മധ്യമേഖലാ ഡിഐജി, റംല ഇസ്മയിലിനെതിരെ നടപടി എടുത്തത്.

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് റംല പങ്കുവെച്ചത്. ജൂലൈ അഞ്ചിനാണ് സംഭവം. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിദ്വേഷ മുദ്രാവാക്യ വിവാദത്തില്‍ അറസ്റ്റിലായ പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങിയതുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. പൊലീസിനെയും കോടതിയെയും വിമര്‍ശിച്ച് കൊണ്ടുള്ള ഈ പോസ്റ്റാണ് വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയത്. അബദ്ധത്തില്‍ സംഭവിച്ചതെന്നായിരുന്നു റംല ഇസ്മയിലിന്റെ വിശദീകരണം. എഎസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു.

എന്നെ വിലക്കിയപ്പോള്‍ പ്രതികരിക്കാന്‍ ആരുമില്ലായിരുന്നു; മമ്മൂട്ടിയുടെ പ്രതികരണത്തില്‍ വിനയന്‍എന്നെ വിലക്കിയപ്പോള്‍ പ്രതികരിക്കാന്‍ ആരുമില്ലായിരുന്നു; മമ്മൂട്ടിയുടെ പ്രതികരണത്തില്‍ വിനയന്‍

അതേസമയം, കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനിടെ, ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 49 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

തിരുവനന്തപുരം സിറ്റി - 25, 70
തിരുവനന്തപുരം റൂറല്‍ - 25, 169
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറല്‍ - 15, 165
പത്തനംതിട്ട - 18, 143
ആലപ്പുഴ - 16, 125
കോട്ടയം - 27, 411
ഇടുക്കി - 4, 54
എറണാകുളം സിറ്റി - 8, 91
എറണാകുളം റൂറല്‍ - 17, 47
തൃശൂര്‍ സിറ്റി - 13, 23
തൃശൂര്‍ റൂറല്‍ - 27, 48
പാലക്കാട് - 7, 89
മലപ്പുറം - 34, 253
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറല്‍ - 29, 100
വയനാട് - 7, 116
കണ്ണൂര്‍ സിറ്റി - 26, 104
കണ്ണൂര്‍ റൂറല്‍ - 9, 31
കാസര്‍ഗോഡ് - 6, 62

English summary
Policeman suspended for links with banned outfit Popular Front.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X