കര്‍ണാടക തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ജില്ലയിലെ പോലീസുകാര്‍ക്ക് യാത്രാപ്പടി കിട്ടിയില്ല
കാഞ്ഞങ്ങാട്: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ജില്ലയിലെ പൊലീസുകാര്‍ക്ക് മുന്‍കൂട്ടി ലഭിക്കാനുള്ള യാത്രാപ്പടി ഡ്യൂട്ടി കഴിഞ്ഞെത്തിയിട്ടും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് സ്വന്തംകൈയ്യില്‍ നിന്നും പണമെടുത്താണ് അഞ്ച് ദിവസം കഴിഞ്ഞത്.
ജില്ലയില്‍ നിന്നും 25 പൊലീസുകാരാണ് ദക്ഷിണ കന്നഡയിലെ പുത്തൂര്‍ നിയോജക മണ്ഡലത്തില്‍ ബൂത്ത് സുരക്ഷാചുമതലയിലുണ്ടായിരുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് ഡ്യൂട്ടിക്ക് പോകുമ്പോള്‍ മുന്‍കൂറായി യാത്രാപ്പടി നല്‍കണമെന്ന നിബന്ധനയുണ്ട്. ഇതാണ് പാലിക്കപ്പെടാതെ പോയത്.ഈമാസം എട്ടിനാണ് പൊലീസുകാര്‍ ഡ്യൂട്ടിക്ക് പോയത്.

അവിടെ എത്തുമ്പോഴേക്കും അക്കൗണ്ടിലേക്ക് പണം എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ തിരിച്ചെത്തിയിട്ടും പണം അക്കൗണ്ടിലെത്തിയില്ല. എന്നാല്‍ ഇവര്‍ക്കൊപ്പം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുപോയ പൊലീസുകാര്‍ക്ക് ഡ്യൂട്ടിക്കെത്തിയ ഉടന്‍ തന്നെ യാത്രാപ്പടി ലഭിച്ചിരുന്നു.
യാത്രാപ്പടി ലഭിക്കാത്തതിന് പുറമേ ഫീഡിങ്ങ് അലവന്‍സും ജില്ലക്കാര്‍ക്ക് ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.












Click it and Unblock the Notifications