എസ്‌ഐ പരുഷമായി പെരുമാറി; പൊലീസുകാരി മുറിയില്‍ കയറി കതകടച്ചു, സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍
കൊച്ചി: പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ് ഐ പരുഷമായി പെരുമാറിയെന്ന് ആരോപിച്ച് പൊലീസുകാരി രംഗത്ത്. തുടര്‍ന്ന് പൊലീസുകാരി സ്റ്റേഷനുള്ളിലെ വിശ്രമമുറിയില്‍ കയറിയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് എസ് ഐ ഉള്‍പ്പടെയുള്ളവര്‍ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. സംഭവത്തെ തുടര്‍ന്ന് എസ് ജിന്‍സണ്‍ ഡൊമിനിക്കിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ഓരോ ദിവസം ഡ്യൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ് പരുഷമായി പെരുമാറിയെന്നാണ് വനിത പൊലീസുകാരി നല്‍കിയ പരാതിയില്‍ പറയുന്നത്. കൂടാതെ എസ് ഐ ക്യാബിനില്‍ നിന്ന് ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ വിഷമത്തിലാണ് പൊലീസുകാരി സ്റ്റേഷനിലെ വിശ്രമമുറിയില്‍ കയറി വാതിലടച്ചത്.
ഏറെ നേരത്തിന് ശേഷം വാതില്‍ തുറക്കാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകരെ അടക്കം വിളിച്ചുവരുത്തി വാതില്‍ തകര്‍ത്ത് അകത്തേക്ക് പ്രവേശിച്ചത്. സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കമ്മിഷണര്‍ അടക്കം സംഭവത്തില്‍ ഇടപെട്ടു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി സ്റ്റേഷനിലെ എസ് ഐ മറ്റ് പൊലീസുകാരുമായി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി സൂചനയുണ്ട്.












Click it and Unblock the Notifications