കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലിക പ്രദര്‍ശനമേള സമാപിച്ചു; ഐടി സ്റ്റാളിന് ഒന്നാംസ്ഥാനം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന പൊലിക 2018 പ്രദര്‍ശനമേള സമാപിച്ചു. മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് ഇക്കാലയളവില്‍ സ്റ്റാള്‍ സന്ദര്‍ശിച്ചത്. വയനാട് വികസനവഴികള്‍ എന്ന സെമിനാറും വൈകീട്ട് കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബ് ഗാനമേളയോടുകൂടിയാണ് ഏഴു ദിവസം നീണ്ടുനിന്ന പ്രദര്‍ശന മേള സമാപിച്ചത്. കുടുംബശ്രീയുടെ 29 സ്റ്റാളുകളടക്കം 95 സ്റ്റാളുകളാണ് സേവനങ്ങള്‍ നല്‍കാനായി വിവിധ വകുപ്പുകള്‍ ഒരുക്കിയത്.

ജില്ലാ പോലിസിന്റെയും എക്സൈസ് വകുപ്പിന്റെയും ഫയര്‍ ഫോഴ്സിന്റെയും പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ മേളയിലൂടെ കഴിഞ്ഞു.ഉണരുന്ന പൊതുവിദ്യാഭ്യാസം- പ്രതീക്ഷകളും വെല്ലുവിളികളും, വയനാടും ഗോത്രജനതയും, ഹരിതവയനാടിന്റെ ഗ്രാമവഴികള്‍, വേ ഫോര്‍വേഡ് ഫോര്‍ വണ്ടര്‍ഫുള്‍ വയനാട്, ലൈഫ് മിഷന്‍ പ്രവര്‍ത്തന ഘടനയും രീതികളും, ആരോഗ്യം-അതിജീവനം-പ്രതിരോധം, ഉണരുന്ന സ്ത്രീശക്തി ഉയരുന്ന വയനാട് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും പൊലിക 2018ന് പൊലിമയേകി. മാതാ പേരാമ്പ്രയുടെ കാവ്യസംഗീത ഫ്യൂഷന്‍ ഷോ, തുടിത്താളം വയനാടിന്റെ ഗോത്ര സംഗീതനിശ, നേര് നാടകവേദിയുടെ നാട്ടുപാട്ട്, ഉണര്‍വ് നാടന്‍കലാ പഠനകേന്ദ്രത്തിന്റെ പരുന്ത് കളി, കണ്ണൂര്‍ ഫോക്ലോര്‍ അക്കാദമിയുടെ മുടിയേറ്റ്, ആശ കോഴിക്കോടിന്റെ ബാബുരാജ് നൈറ്റ്, കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഇശല്‍ ഇമ്പം പരിപാടി, കുടുംബശ്രീ റോസി തിയേറ്ററിന്റെ എഴുപതോളം കലാകാരന്മാര്‍ അണിനിരന്ന ഫ്യൂഷന്‍ ഷോ എന്നിവയാണ് അരങ്ങേറിയത്.

പൊലിക പ്രദര്‍ശനമേളയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് ഒരുക്കിയ സ്റ്റാള്‍ മികച്ച സ്റ്റാളായി തെരഞ്ഞെടുത്തു. നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയിരുന്നു. ആധാര്‍ രജിസ്ട്രേഷനും തിരുത്തലും മൊബൈല്‍ ആധാര്‍ ലിങ്കിങ്ങ് തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്നും എഴു ദിവസവും മുടങ്ങാതെ ലഭ്യമായിരുന്നു. കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷനും ഇവിടെ നിന്നും ചെയ്തു കൊടുത്തു. വെര്‍ച്യുല്‍ റിയാലിറ്റിയും ഇവര്‍ പരിചയപ്പെടുത്തിയിരുന്നു. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കുള്ള അപേക്ഷയും ഇവിടെ നിന്നും സൗജന്യമായി ഓണ്‍ലൈനായി ചെയ്തു നല്‍കിയിരുന്നു. കുട്ടികള്‍ക്കായി വീഡിയോ ഗെയിമും സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രദര്‍ശനം എന്നിവയും ഇവിടെ ഒരുക്കിയിരുന്നു. എം.കേരളം മൊബൈല്‍ ആപ്പ് ഡെസ്‌ക്, അക്ഷയ ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയവയും പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തി. സൗജന്യമായി പ്രദര്‍ശന നഗരിയില്‍ സൗജന്യ വൈഫൈ കണക്ഷനും ഇവര്‍ നല്‍കിയിരുന്നു.

polika

വിപുലമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഇവരെ മികച്ച സ്റ്റാളായി തെരഞ്ഞെടുത്തത്. വെറ്ററനറി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാളിനാണ് രണ്ടാം സ്ഥാനം. നൂതന മൃഗപരിപാലനം ഇതുമായി ബന്ധപ്പെട്ട മാതൃകകളുടെ അവതരണം തുടങ്ങിയവയാണ് ഈ സ്റ്റാളില്‍ ഉണ്ടായിരുന്നത്. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ യൂണിറ്റ് സ്റ്റാളിനാണ് മുന്നാം സ്ഥാനം.കുട്ടികളുടെ അവകാശ സംരക്ഷണനത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, പോഷണം, ആരോഗ്യപരമായ വളര്‍ച്ച തുടങ്ങിയവ ഈ സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിയാനായി. സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ.ഷീജ, ലീഡ് ബാങ്ക്മാനേജര്‍ എം.ഡി.ശ്യാമള എന്നിവരടങ്ങിയ പാനലായിരുന്നു വിധികര്‍ത്താക്കള്‍.

English summary
polika closing ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X