കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരാരാധന സിനിമയെ നശിപ്പിക്കും- ക്രിസ്‌തോഫ് സനൂസി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: താരാരാധന നല്ല സിനിമകളെ നശിപ്പിക്കുമെന്ന് വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്‌തോഫ് സനൂസി. താരാരാധകന്‍ ബിംബങ്ങള്‍ക്കും സൗന്ദര്യത്തിനും പിറകെയാണ് പോകുന്നത്. അവര്‍ക്കു മുന്നില്‍ സിനിമ എന്ന കല ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര അക്കാദമിയും രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയും തിരുവനന്തപുരം പ്രസ്സ് ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ നടന്മാര്‍ക്കു വേണ്ടി സിനിമ ചിത്രീകരിച്ചപ്പോള്‍ തനിക്കും ചില തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ചിലര്‍ സിനിമ നിര്‍മ്മിക്കുന്നത്. അവര്‍ക്കു പറ്റിയ പണി ചൂതാട്ടമാണ് സിനിമയല്ല. പുതിയ അനുഭവങ്ങള്‍ക്കു വേണ്ടിയാണ് താന്‍ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Christhof Sanoosi

ചലച്ചിത്ര നിരൂപണം ആഗോളതലത്തില്‍ നിലവാരതകര്‍ച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും എഴുതുന്ന നിരൂപണത്തെ പകര്‍ത്തുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അ‍ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യജിത്ത് റായുടേയും ശ്യാം ബെനഗലിന്റേയും കാലത്ത് ഇന്ത്യന്‍ സിനിമകള്‍ കാണുമായിരുന്നു. ജൂറികളില്‍ അവരോടൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
Polish Director Christhof sanoosi says break super star system. he interact with the students of Revathi Kalamandir Film Academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X