കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷം അവസാനം പോലീസിന് നേരെയും

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ തീരദേശമേഖലയായ കൂട്ടായി, പറവണ്ണ, ഒഴൂര്‍ മേഖലയില്‍ നടന്ന വരുന്ന രാഷ്ട്രീയ സംഘര്‍ഷം അവസാനം പോലീസിനുനേരെയും തിരിയുന്ന. ഇന്നലെ കൂട്ടായിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഇസ്മായിലിനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിന് കോതപറമ്പ് കടപ്പുറത്ത് എത്തിയ പോലീസിനു നേരെയാണു അക്രമ ശ്രമമുണ്ടായത്.


വാളും ഇരുമ്പുദണ്ഡും വീശിയ രണ്ടു പേരെ ആയുധങ്ങളോടെ അറസ്റ്റ് ചെയ്തു. ഇസ്മായിലിനെ വെട്ടിയ കേസിലെ ഒന്നാം പ്രതി കൂട്ടായി കോതപറമ്പ് സ്വദേശി മൂന്നു ടിക്കല്‍ ഫലന്‍(22), അരയന്‍ കടപ്പുറം സ്വദേശി കോത പറമ്പ് പുത്തനങ്ങാടി അജാസ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് തിരൂര്‍ സേ്റ്റഷന്‍ ഓഫീസര്‍ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസന്വേഷണത്തിന്റെ ഭാഗമായി കടപ്പുറത്ത് ചെന്നത്. ഇരുപതോളം പേരടങ്ങുന്ന ചെറുപ്പക്കാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് ചെന്നയുടനെ സംഘം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ചെറുത്തു നിന്നതോടെ കുറേ പേര്‍ ഓടി രക്ഷപ്പെട്ടു. ഫലന്‍ വാള്‍ വീശിയാണ് പോലീസിനെ ആക്രമിച്ചത്. ഇയാളേയും അജാസിനേയും സാഹസികമായി ട്ടാണ് പിടികൂടിയത്. ഫലന്‍ ഇസ്മായില്‍ വധ ശ്രമക്കേസിലെ ഒന്നാം പ്രതിയാണ്.

prathikal

അറസ്റ്റിലായ ഫലന്‍, അജാസ്

തീരമേഖലയില്‍ നടന്ന പതിനാറോളം കേസില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇസ്മായിലി നെവെട്ടിയ കേസില്‍ അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികള്‍ക്കെതിരെ ആയുധ നിയമ പ്രകാരവും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും വേറെ കേസെടുത്തിട്ടുണ്ട്. പറവണ്ണയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ വെട്ടിയ കേസിലെ പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്നും സുമേഷ് സുധാകര്‍ പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. തീരമേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് റഹ്മത്ത് നഗര്‍, വേളാപുരം കടപ്പുറം, കോത പറമ്പ് മേഖലയില്‍ നൂറ്ററുപത് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തീരമേഖലയില്‍ ആയുധങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക റെയിഡു നടക്കും. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌കാഡും റെയിഡില്‍ പങ്കെടുക്കും

English summary
political conflict in malappuram-two arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X