Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അഥവാ 'പൊ ക'; ശ്വാസം മുട്ടി ന്യായീകരിക്കുന്നവരോട് അനുതാപം'; പിഷാരടി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം കളക്ടർ അറിയിച്ചു

rameshpisharadi-1678536191.jpg -Pro

കൊച്ചി: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടൻ രമേശ് പിഷാരടി. ബ്രഹ്മപുരത്ത് തീ അണക്കാൻ ശ്രമിക്കുന്ന എല്ലാവരുടേയും പ്രവർത്തനങ്ങളോട് ആദരവുണ്ടെന്നും എന്നാൽ ശ്വാസം മുട്ടിയിട്ടും ബ്രഹ്മപുരം സംഭവത്തെ ന്യായീകരിക്കുന്നവരോട് തനിക്ക് അനുതാപം ഉണ്ടെന്നും പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അഥവാ 'പൊ ക'ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട് .

എന്നാൽ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, റിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോടാണ്', പോസ്റ്റിൽ പറഞ്ഞു. നിരവധി സിനിമാ താരങ്ങൾ വിഷയത്തിൽ പ്രതികരിച്ചിരുന്നു. 'കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിൻറെ കാര്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർഥിക്കുന്നു' എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പ്. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പൃഥ്വിരാജ് കുറിച്ചു. നടൻ വിജയ് ബാബു, സംവിധായകൻ ഷാംദത്ത് എന്നിവരും വിഷയത്തിൽ പ്രതികരിച്ച് നേരത്തെ രം​ഗത്തെത്തിയിരുന്നു.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം കളക്ടർ അറിയിച്ചു. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ നിലവിൽ (ശനിയാഴ്ച - മാർച്ച് 11) 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്കവേറ്റർ ഓപ്പറേറ്റർമാരും,
11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്.

23 ഫയർ യൂണിറ്റുകളും, 32 എസ്കവേറ്റർ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+