കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയുടെ കള്ളം പൊളിച്ച് എഫ്ഐആർ!!രാഷ്ട്രീയ കൊല തന്നെ!! അരുംകൊലയ്ക്ക് പിന്നിൽ 11 പേർ!!

ആർഎസ്എസ് പ്രവർത്തകനായ രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് എഫ്ഐആർ റിപ്പോര്‍ട്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെ വെട്ടിലാക്കി എഫ്ഐആർ റിപ്പോർട്ട്. രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ വ്യക്തിവിരോധമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങൾ തള്ളുന്നതാണ് റിപ്പോർട്ട്.

<strong>ടിപിയേക്കാള്‍ ക്രൂരം..രാജേഷിന്റെ ശരീരത്തില്‍ 89 വെട്ടുകള്‍!! പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്</strong>ടിപിയേക്കാള്‍ ക്രൂരം..രാജേഷിന്റെ ശരീരത്തില്‍ 89 വെട്ടുകള്‍!! പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി - ഡിവൈഎഫ്ഐ സംഘർഷങ്ങളെ തുടർന്നാണ് കൊലപാതകമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. പതിനൊന്ന് പേർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെന്നും കൊല നടത്തിയത് ആറുപേർ ചേർന്നാണെന്നും എഫ്ഐആർ വ്യക്തമാക്കുന്നു.

രാഷ്ട്രീയ കൊലപാതകം

രാഷ്ട്രീയ കൊലപാതകം

ആർഎസ്എസ് പ്രവർത്തകനായ രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് എഫ്ഐആർ റിപ്പോര്‍ട്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഡിവൈഎഫ്ഐ- ബിജെപി സംഘർഷം

ഡിവൈഎഫ്ഐ- ബിജെപി സംഘർഷം

ഡിവൈഎഫ്ഐ ബിജെപി സംഘർഷമാണ് കൊലയിൽ കലാശിച്ചതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. രാജേഷിനെ കൊലപ്പെടുത്തിയ ശ്രീകാര്യത്തെ പനച്ചിക്കുന്ന് എന്ന സ്ഥലത്ത് ദിവസങ്ങളായി ബിജെപി ഡിവൈഎഫ്ഐ സംഘർഷം നിലനിന്നിരുന്നു.

വൈരാഗ്യത്തിന് കാരണം

വൈരാഗ്യത്തിന് കാരണം

ഡിവൈഎഫ്ഐ ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകർക്ക് സഹായം നൽകിയത് രാജേഷായിരുന്നു. ഇതാണ് രാജേഷിനോടുള്ള വൈരാഗ്യത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പതിനൊന്നു പേർ

പതിനൊന്നു പേർ

കൊലപാതകത്തിൽ പതിനൊന്നു പേർക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ആറു പേർ ചേർന്നാണ് കൊല നടത്തിയതെന്നാണ് സൂചന.

വ്യക്തമായ ഗൂഢാലോചനയ്ക്ക് ശേഷം

വ്യക്തമായ ഗൂഢാലോചനയ്ക്ക് ശേഷം

വ്യക്തമായ ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു ശനിയാഴ്ച കൊല നടത്തിയത്. പതിനൊന്ന് പേർ ഗൂഢാലോചനയിൽ പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

നടന്നത് അരുംകൊല

നടന്നത് അരുംകൊല

ടിപി ചന്ദ്രശേഖരന്റെ കൊലയെക്കാൾ അരുംകൊലയാണ് ശ്രീകാര്യത്ത് നടന്നതെന്ന് വ്യക്തമാകും. 89 വെട്ടുകൾ രാജേഷിന്റെ ശരീരത്തിലുണ്ടായിരുന്നു. ഇതിൽ പലതും ആഴമേറിയ വെട്ടുകളായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊല. രാജേഷിന്റെ ഇടത് കൈ വെട്ടി മാറ്റി മറ്റൊരിടത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.

കോടിയേരി പറഞ്ഞത് കളളം

കോടിയേരി പറഞ്ഞത് കളളം

രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. വ്യക്തി വൈരാഗ്യത്തിന്റെ സാധ്യതകൾ എഫ്ഐആറിൽ തളളിയിട്ടുണ്ട്.

സിപിഎം ബന്ധമില്ലെന്നതും പൊളിഞ്ഞു

സിപിഎം ബന്ധമില്ലെന്നതും പൊളിഞ്ഞു

രാജേഷിനെ കൊലപ്പെടുത്തിയതിൽ പാർട്ടിക്ക് ബന്ധമില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. അറസ്റ്റിലായ ആർക്കും പാർട്ടിയുമായി ബന്ധമില്ലെന്ന കോടിയേരിയുടെ വാദവും പൊളിഞ്ഞിരിക്കുകയാണ്. പിടിയിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. മുഖ്യപ്രതി മണിക്കുട്ടൻ ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റാണ്.

English summary
political enemity behind rss worker's murder in sreekarayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X