കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ വിദ്വേഷം; വേട്ടയാടിവർ മാപ്പ് പറയുമോയെന്ന് വി മുരളീധരൻ
ബാബറി മസ്ജിദ് കേസിൽ 32 പ്രതികളേയും വെറുതെ വിട്ട വിധി ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നായിരുന്നു കോൺഗ്രസ് പ്രതികരിച്ചത്. സാമുദായിക ഐക്യം തകർത്ത് രാജ്യത്തിൻെറ അധികാരം കൈയടക്കാൻ ബിജെപിയും ആർസ്എസും നടത്തിയ ഗൂഢാചോലനയ്ക്ക് രാജ്യം മുഴുവനും സാക്ഷിയാണെന്നും കോൺഗ്രസ് വക്താവ് സുർജേവാല പറഞ്ഞിരുന്നു.
അതേസമയം അദ്വാനി അടക്കമുള്ളവരുടെ നിരപരാദിത്വ വ്യക്തമായതോടെ നേതാക്കളെ ഇക്കാലമത്രയും വേട്ടയാടിയവർ ഇനിയെങ്കിലും മാപ്പു പറയണമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ അഭിപ്രായപ്പെട്ടത്. 1992 ലെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയതെന്ന് വിധിയോടെ വ്യക്തമായെന്നും വി മുരളീധരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

32 പേരെ വെറുതെ വിട്ടു
സത്യത്തിന്റെ ജയമാണ് ഇന്ന് ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധിയിലൂടെ രാജ്യം കണ്ടത്. ബാബറി മസ്ജിദ് തകർത്തവരെന്ന് വിളിച്ച് മുതിർന്ന ബി ജെ പി നേതാക്കളെ ഇത്രയും കാലം അപമാനിച്ചവർക്കും കരിവാരിത്തേച്ചവർക്കുമുള്ള മറുപടി. ബാബറി മസ്ജിദ് പൊളിച്ച കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു കൊണ്ടാണ് കോടതി വിധി.

വേട്ടയാടിവർ മാപ്പ് പറയണം
പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനി ജിയും ജോഷിജിയും ശ്രമിച്ചതെന്നുമാണ് കോടതി നിരീക്ഷിച്ചത് .
1992 ലെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയതാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും അദ്വാനി ജി അടക്കമുള്ളവരെ ഇക്കാലമത്രയും വേട്ടയാടിയവർ ഇനിയെങ്കിലും മാപ്പു പറയണം.
രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി, അപ്പീല്‍ പോകണമെന്ന് ഉമ്മന്‍ചാണ്ടി

കോടതി വിധിയോടെ പൊളിഞ്ഞത്
കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി ചരിത്രം ഈ വ്യാജ പ്രചാരണത്തെ ഓർത്തു വയ്ക്കും. മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാൻ കഴിഞ്ഞ 28 വർഷമായി അവർ ഉപയോഗിച്ചിരുന്ന ഒരു നുണക്കഥയാണ് ഇന്നത്തെ കോടതി വിധിയോടെ പൊളിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയിൽ; ചിത്രങ്ങൾ ഹത്രാസ് പെൺകുട്ടിയുടേതല്ല, കുടുംബം പറയുന്നു

ആസൂത്രിതമല്ലെന്ന നിലപാട്
ബാബറി മസ്ജിദ് തകർത്ത സംഭവം ആസൂത്രിതമല്ലെന്ന നിലപാടാണ് പാർട്ടി അന്നും ഇന്നും സ്വീകരിച്ചിട്ടുള്ളത്. അത് കോടതിയും അംഗീകരിച്ചതിൽ വ്യക്തിപരമായും ഏറെ സന്തോഷമുണ്ട്.
ബാബറി മസ്ജിദ് കേസ്:മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു:സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ
ബാബറി മസ്ജിദ് കേസ്; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്
ബാബറി പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ? നീതിനിഷേധം, ലജ്ജ തോന്നുന്നുവെന്ന് യെച്ചൂരി
തൊഴിലില്ലായ്മ മൂലം വിവാഹംകഴിക്കാനാവാത്ത ആണുങ്ങൾ ലൈംഗിത നിറവേറ്റാനാണ് ബലാത്സംഗം ചെയ്യുന്നതെന്ന് കട്ജു