Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലയാളിക്ക് സിപിഎമ്മിലെ ശമ്പളം 4000 വരെ! ആർഎസ്എസ് 12,000 വരെ! വീട്ടുകാർക്ക് ചെല്ലും ചെലവും

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുണ്ട് കേരളത്തിന്. ഭരണത്തില്‍ ഏത് മുന്നണി ആയാലും കൊലപാതകങ്ങള്‍ നിര്‍ബാധം തുടരുന്നു. പാര്‍ട്ടി സംഘര്‍ഷങ്ങളില്‍ ആക്രമിക്കപ്പെട്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് പോലെയല്ല ഇന്നത്തെ കാര്യങ്ങള്‍.

എതിര്‍ പാര്‍ട്ടിയിലുളളവരെ വെട്ടാനും കുത്താനും തീര്‍ക്കാനും പരിശീലനം ലഭിച്ച കൊലയാളി സംഘങ്ങളുണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്. രക്തം കണ്ട് അറപ്പ് തീര്‍ന്ന കൊട്ടേഷന്‍ സംഘങ്ങള്‍.

കേസില്‍ കുടുങ്ങി അകത്തായാല്‍ പിന്നെ അയാളുടെ കുടുംബത്തിന്റെ കാര്യം പാര്‍ട്ടി ഏറ്റെടുത്ത് കൊള്ളും. ചെല്ലും ചെലവും പാര്‍ട്ടി കൊടുക്കും. മാസാമാസം മുടങ്ങാതെ ശമ്പളവും സ്വന്തക്കാര്‍ക്ക് ജോലിയും, അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍!

ആരും മോശമല്ല

ആരും മോശമല്ല

രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കേരളത്തില്‍ സിപിഎമ്മോ കോണ്‍ഗ്രസോ ബിജെപിയോ മോശമല്ല. 110 രാഷ്ട്രീയകൊലപാതകങ്ങളാണ് കേരളത്തില്‍ 1991ന് ശേഷം നടന്നിട്ടുളളത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കണ്ണൂരില്‍ മാത്രം കൊല്ലപ്പെട്ടത് 10 പേര്‍.

 പണവും പാർട്ടിക്കൂറും

പണവും പാർട്ടിക്കൂറും

രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടപ്പാക്കുന്ന ക്വട്ടേഷന്‍ സംഘക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാവും മിക്കപ്പോഴും. കൊട്ടേഷന് ലഭിക്കുന്ന പണം മാത്രമല്ല പാര്‍ട്ടിക്കൂറുമുണ്ട് ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ഇത്തരം ക്വട്ടേഷന്‍കാര്‍ തണലേകുന്നത് അധികാരവും പണവും തന്നെ.

ശമ്പളം കിട്ടുന്ന തൊഴിൽ

ശമ്പളം കിട്ടുന്ന തൊഴിൽ

കൃത്യമായ ശമ്പളം കിട്ടുന്ന തൊഴിലാണിപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍. കൊലപാതകത്തിനും വെട്ടിനും കുത്തിനുമെല്ലാം വെവ്വേറെ കൂലിയുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പ്രതിയായി ജയിലില്‍ കിടന്നാല്‍ സിപിഎം നല്‍കുക മാസത്തില്‍ 3000-4000 രൂപയാണ്.

ചെല്ലും ചെലവും പാർട്ടി വക

ചെല്ലും ചെലവും പാർട്ടി വക

വീട്ടിലുള്ള ആളുകളുടെ എണ്ണത്തിന് അനുസരിച്ച് തുകയില്‍ മാറ്റം വരും. തീര്‍ന്നില്ല. പ്രതിയുടെ ആശ്രിതര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടി വക ജോലി, കുടുംബത്തിലുള്ളവരുടെ ചികിത്സാ ചെലവ് എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും. സ്‌കൂള്‍ തുറക്കുന്ന മാസങ്ങളിലെ സ്‌പെഷ്യല്‍ അലവന്‍സ് വേറെയും.

വൻ പണപ്പിരിവ്

വൻ പണപ്പിരിവ്

പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലക്കേസ് ആണെങ്കിലും പ്രതികളുടെ വീട്ടിലേക്ക് ഈ പറഞ്ഞതെല്ലാം കൃത്യമായി എത്തുന്നുണ്ട്. ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്കടക്കം ശമ്പളം കിട്ടുന്നുണ്ട് എന്നര്‍ത്ഥം. കേസ് നടത്താനടക്കമുള്ള കാര്യങ്ങള്‍ക്ക് വന്‍ പണപ്പിരിവ് തന്നെ പാര്‍ട്ടി നടത്താറുണ്ട്.

ഉയർന്ന ശമ്പളം

ഉയർന്ന ശമ്പളം

ആര്‍എസ്എസില്‍ കേസില്‍പ്പെട്ട പാര്‍ട്ടിക്കാര്‍ക്ക് സിപിഎമ്മിലേതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് മാസശമ്പളം. 10,000 മുതല്‍ 12,000 രൂപ വരെയാണത്. എല്ലാ മാസവും കൃത്യമായി ഇത് വീട്ടിലെത്തും. പ്രതിയായാല്‍ പോര, ശിക്ഷിക്കപ്പെട്ടാലേ ഈ ആനുകൂല്യമുള്ളൂ.

ആശ്രിതര്‍ക്ക് ജോലി

ആശ്രിതര്‍ക്ക് ജോലി

സിപിഎമ്മിലേത് പോലെ ആശ്രിതര്‍ക്ക് ജോലി ആര്‍എസ്എസിലുമുണ്ട്. പക്ഷേ സ്‌കൂളുകളിലോ കേന്ദ്ര സഹായത്തില്‍ കമ്പനികളിലോ ആവും. പാര്‍ട്ടിക്ക് വേണ്ടി കൊന്നവനാകട്ടെ നാട്ടില്‍ വീരപരിവേഷവുമാണ്. ഷുഹൈബ് കേസിലെ പ്രതിയായ ആകാശിന്‌റെ ഫേസ്ബുക്കില്‍ കാണാം കൊടിസുനി അടക്കമുള്ളവരോടുള്ള ആരാധന.

പ്രായവും പ്രലോഭനങ്ങളും

പ്രായവും പ്രലോഭനങ്ങളും

പഴയ കൊലകൊമ്പന്മാരായ പ്രതികളില്‍ പലരുമിപ്പോള്‍ ബിസ്സിനസ്സുകാരാണ്. ലക്ഷങ്ങളുടെ വീടും കാറും റിയല്‍ എസ്‌റ്റേറ്റ് ബിസ്സിനസ്സും ഉള്ളവര്‍. രാഷ്ട്രീയ നേതാക്കളുമായുള്ള അടുത്ത ബന്ധം ഇവര്‍ക്ക് ബിസ്സിനസ്സിനും നേട്ടമാണ്. ക്വട്ടേഷന്‍ സംഘത്തിലെ യുവാക്കള്‍ക്കും ചാകരയാണ്. പ്രായത്തിന്റെ തിളപ്പും പാര്‍ട്ടി സ്‌നേഹവും ആനുകൂല്യങ്ങളെന്ന പ്രലോഭനവും ഇവരെ കൊലയാളികളാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+