Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിനിമയെ ഗൗനിക്കാറില്ല: ആക്ഷേപിച്ചതുകൊണ്ട് കെവി തോമസ് ഇല്ലാതാവില്ല, മുട്ടുമടക്കുകയുമില്ല'

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ് ഭീഷ്മപർവത്തില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിച്ച ടിവി ജയിംസ് എന്ന കഥാപാത്രം പ്രത്യക്ഷത്തില്‍ തന്നെ സൂചിപ്പിക്കുന്നത് കെവി തോമസിനെയാണെന്ന് പലർക്കും വ്യക്തമായിരുന്നു. ചിത്രം റിലീസായതിന് പിന്നാലെ ഇക്കാര്യത്തില്‍ അണിയറ പ്രവർത്തകരെ വിമർശിച്ചുകൊണ്ട് കെവി തോമസിന്റെ മകന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കെവി തോമസ്. സിനിമയില്‍ കാണുന്നതൊന്നും ഞാന്‍ ഗൌരവത്തില്‍ എടുക്കാറില്ലെന്നാണ് കെവി തോമസ് വ്യക്തമാക്കുന്നത്. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീഷ്മ പർവ്വം ഞാന്‍ കണ്ടിട്ടില്ല. നമ്മൾ സിനിമ കാണുന്നത് ദുഃഖിക്കാനോ ടെൻഷൻ അടിക്കാനോ അല്ലല്ലോ. എന്റെ മൂത്തമകൻ ആ സിനിമ കണ്ടിരുന്നു. മക്കള്‍ക്ക് എല്ലാം സഹിച്ചെന്ന് വരില്ലാലോ. അതുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. എന്റെ വിദ്യാർത്ഥിയാണ് മമ്മൂട്ടി. അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്. ഫ്രഞ്ച് ചാരക്കേസ് മുതല്‍ എത്രയോ ആക്ഷേപങ്ങളാണ് കേള്‍ക്കുന്നത്. എന്നാല്‍ ഒരു തെറ്റും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന പൂർണ്ണ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്നത്.

tvthomas-

എന്റെ നേതൃത്വത്തിലുളള വിദ്യാധൻട്രസ്റ്റ് കഴിഞ്ഞ 18 വർഷമായി കൊച്ചിയിൽ സേവന രംഗത്തു നടത്തുന്ന സംഭാവനകൾ നാട്ടൂകാർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഉച്ചഭക്ഷണ വിതരണവും സ്കോളർഷിപ്പ് വിതരവണവുമെല്ലാം ഇതോടൊപ്പം തന്നെ നടക്കുന്നു. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ ആക്ഷേപിച്ചാല്‍ ഇല്ലാതാവുന്നതല്ല ഇതൊന്നും. ഇത്തരം പ്രചരണങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്നും കെവി തോമസ് വ്യക്തമാക്കി .

തിരുത തോമസ് എന്ന വിളി ഇന്നും ഇന്നലേയും കേള്‍ക്കാന്‍ തുടങ്ങിയതല്ല. 2001 ലെ തിരഞ്ഞെടുപ്പില്‍ എനിക്ക് നിയമസഭാ സീറ്റ് ലഭിച്ചപ്പോൾ എന്റെ ചില 'സുഹൃത്തുക്കൾ' തിരുതയുമായി ജാഥ നടത്തി. ഞാൻ ഗൗനിച്ചില്ല. പിന്നീട് സോഷ്യല്‍ മീഡിയയിലും അത് ശക്തമായി. എന്നാല്‍ ഇത്തവണ ' മുക്കുവൻ' എന്നും 'തിരുത' എന്നും വിളിച്ച് തുടർച്ചയായി ആക്ഷേപിക്കുമ്പോൾ ഒരു സമുദായത്തിനാണ് നോവുന്നത്. മത്സ്യത്തൊഴിലാണ് എന്ന് പറയുന്നതില്‍ എന്നും അഭിമാനിക്കുന്നയാളാണ് ഞാന്‍ ഇപ്പോഴും മീന്‍ പിടിക്കാന്‍ പോവുന്നയാളാണ് ഞാനെന്നും കെവി തോമസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+