കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിത്താൻ, പിജെ ജോസഫ്, ശശീന്ദ്രൻ... തീരുന്നില്ല രാഷ്ട്രീയത്തിലെ പീഡനകഥകൾ!! കേട്ടാൽ ഞെട്ടും!!

വിവാദങ്ങൾക്ക് മാത്രമായുള്ള ആരോപണങ്ങളും രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഒടുവിലായി പുറത്ത് വന്നത് കോവളം എംഎൽഎയും തകോൺഗ്രസ് നേതാവുമായ എം വിൻസെന്റിന്റെ പേരാണ്.

  • By Akshaya
Google Oneindia Malayalam News

കേരളത്തിൽ പീഡന കഥകൾ ഇപ്പോൾ പതിവായിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്നൊക്കെ കൊട്ടി ഘോഷിക്കുന്നുണ്ടെങ്കിലും സ്ത്രീ പീഡനങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. സാമൂഹിക സേവനം എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയവരും ഈ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. എന്നാൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട പീഡന കേസുകളെല്ലാം ഇരയ്ക്ക് നീതി ലഭിക്കാതെ തേഞ്ഞ് മഞ്ഞ് പോകുന്ന അവസ്ഥയാണ് നാം കാണുന്നത്.

അതേസമയം സ്ത്രീ പീഡനത്തിൽ ഉൾപ്പെട്ടവരെ പുറത്താക്കിയ പാർട്ടികളും കേരളത്തിൽ കുറച്ചല്ല. വിവാദങ്ങൾക്ക് മാത്രമായുള്ള ആരോപണങ്ങളും രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഒടുവിലായി പുറത്ത് വന്നത് കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം വിൻസെന്റിന്റെ പേരാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെട്ട ചെറുതും വലുതുമായ പീഡനക്കേസുകളില്‍ ചിലതിതാ....

രാജ്മോഹൻ ഉണ്ണിത്താൻ

രാജ്മോഹൻ ഉണ്ണിത്താൻ

ഒരു കാർ യാത്രയാണ് രാജ്മോഹൻ ഉണ്ണിത്താനെ കുടുക്കിയത്. ആലപ്പുഴയില്‍ നിന്നും മലപ്പുറത്തേക്കുള്ള കാര്‍ യാത്രയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പീഡനക്കഥകളിലെ നായകനാക്കിയത്. കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നതായിരുന്നു വിവാദം.

എടി ജോർജ്

എടി ജോർജ്

കോൺഗ്രസ് നേതാവായ എടി ജോർജ് വർഷങ്ങളായി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പാറശ്ശാല സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്ത് വന്നത്. ആരോപണ വിധേയനാകുമ്പോൾ അദ്ദേഹം എംഎൽഎയായരുന്നു.

ജോസ് തെറ്റയിൽ

ജോസ് തെറ്റയിൽ

മകൻ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ജോസ് തെറ്റയിൽ എംഎൽഎ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. മഞ്ഞപ്ര സ്വദേശിയായ യുവതിയായരുന്നു ജോസ് തെറ്റയിലിനെതിരെ പരാതി നൽകിയത്. തെറ്റയിലിന്റെ രാജിക്ക് വേണ്ടി വിവിധ കോണുകളിൽ നിന്ന് ആവശ്യെ ഉയരുകയും ചെയ്തിരുന്നു.

ഗോപി കോട്ടമുറിക്കൽ

ഗോപി കോട്ടമുറിക്കൽ

സിപിഎം എറണാകുളം മുൻ ജില്ല സെക്രട്ടറിയാണ് ഗോപി കോട്ടമുറിക്കൽ. ഒളിക്യാമറ വിവാദത്തിലൂടെയാണ് അദ്ദേഹത്തിന് ജില്ലാസെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നത്. പാർട്ടി ഗ്രൂപ്പാണ് വിവാദത്തിന് കാരണമെന്നാണ് സൂചന.

പിജെ ജോസഫ്

പിജെ ജോസഫ്

ഒരു വിമാന യാത്രയായിരുന്നു പിജെ ജോസഫിനെ കുടുക്കിയത്. വിവാദമായ വിമാന യാത്ര നടത്തിയപ്പോൾ അദ്ദേഹം മന്ത്രിയായിരുന്നു. സഹയാത്രികയെ കൈവച്ചു എന്നതാണ് അദ്ദേഹത്തിന് എതിരെ ഉയർന്ന ആരോപണം. ഇതോടെ അദ്ദേഹത്തിന് മന്ത്രി സ്ഥാനം പോലും നഷ്ടമായി.

പി ശശി

പി ശശി

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായരുന്ന പി ശശി ലൈംഗീകാരോപണത്തെ തുടർന്നായിരുന്നു ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നത്. പി ശശിയെപാർട്ടിയിൽ നിന്ന് തരം താഴ്ത്തിയതോടെ ആ വിവാദം കെട്ടടങ്ങുകയായിരുന്നു.

പിജെ കുര്യൻ

പിജെ കുര്യൻ

വിവാദമായ സൂര്യനെല്ലി കേസ് എന്ന് ഓർക്കുമ്പോൾ എല്ലാവർക്കും ആദ്യം മനസിൽ വരുന്ന പേര് പിജെ കുര്യന്റേതാണ്. അദ്ദേഹത്തെ പ്രതിചേർക്കണമെന്നത് കാലാകാലങ്ങളായുള്ള ആവശ്യമാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ വിരല്‍ ചൂണ്ടിയിട്ടും പി ജെ കുര്യന്‍ സുരക്ഷിതനായി നടക്കുന്നു.

ഗണേഷ് കുമാർ

ഗണേഷ് കുമാർ

പരസ്ത്രീ ബന്ധമായിരുന്നു ഗണേഷ്കുമാറിനെ പെടുത്തിയത്. അത് വെളിപ്പെടുത്തിയത് പിസി ജോർജും. പക്ഷെ അത് കേസാവാതെ ഒതുങ്ങി തീരുകയായിരുന്നു.

കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി

കേരളത്തിലെ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ കൊണ്ടാടിയ വിഷയമായിരുന്നു ലീഗ് നേതാവും മന്ത്രിയുമായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ കേസ്. കോടതി വെറുതെ വിട്ടെങ്കിലും ഇപ്പോഴും അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. ‌

എകെ ശശീന്ദ്രൻ

എകെ ശശീന്ദ്രൻ

പെൺകുട്ടിയുമായുള്ള അശ്ലീല ഫോൺ സംഭാഷണം പുറത്ത് വന്നതായിരുന്നു ഗതാഗത മന്ത്രിയായരുന്ന എകെ ശശീന്ദ്രനെ കുടുക്കിയത്. മംഗളം ചാനൽ ഉദ്ഘാടന ദിവസം പുറത്തുവിട്ട വാർത്ത മന്ത്രി രാജിവെക്കുന്ന സ്ഥിതിയിലേക്ക് വരെ എത്തി. കേരളം മുഴുവൻ ചർച്ച ചെയ്ത വിഷയമായിരുന്നു ഇത്.

എം വിൻസെന്റ്

എം വിൻസെന്റ്

ബാലരമാപുരത്ത് ഫാന്‍സി സ്റ്റോര്‍ നടത്തുയുകയായിരുന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം വിൻസെന്റിനെ കുടുക്കിയത്. യുവതിയെ ശല്ല്യം ചെയ്യുകയും, നേരിട്ടും ഫോണിലൂടെയും ശല്ല്യം ചെയ്യുകയും ചെയ്തെന്നാണ് പരാതി.

English summary
Polictical leaders scandals and controversy in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X