കൊലപാതക രാഷ്ട്രീയത്തിനെതിരെ ഗവര്‍ണര്‍ പി സദാശിവം
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങളും ഹര്‍ത്താലും ജനജീവിതത്തെ കാര്യമായി ബാധിക്കുന്നതിനെതിരെ സംസ്ഥാന ഗവര്‍ണര്‍ പി സദാശിവം. രാഷ്ട്രീയ തര്‍ക്കങ്ങള്‍ അക്രമത്തിലേക്ക് കടക്കാതെ സമാധാനമായി പരിഹരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്നോട്ടുവരണം. രാഷ്ട്രീയപാര്‍ട്ടികള്‍ അണികളെ അടക്കിനിര്‍ത്തണം. പ്രവര്‍ത്തകരെ സമാധാനത്തിന്റെ വഴി നേതാക്കള്‍ ബോധ്യപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂരില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ഊര്‍ജിത ശ്രമം നടക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറയും ഗവര്‍ണര്‍ പി.സദാശിവത്തെ അറിയിച്ചു.












Click it and Unblock the Notifications