സുതാര്യതയാണ് ഈ സര്‍ക്കാരിന്റെ മെയിന്‍; 100 ദിവസങ്ങള്‍ 100 പദ്ധതികള്‍ പരിപാടിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍ 100 പദ്ധതികള്‍ എന്ന പരിപാടിക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ലഭ്യമാക്കിയ തൊഴിലവസരങ്ങളെ കുറിച്ച് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ കുറിച്ചും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീജിത്ത് പണിക്കര്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

കേരള സർക്കാരിന്റെ ' 100 ദിവസങ്ങൾ 100 പദ്ധതികൾ ' എന്ന പരിപാടിയുടെ പെവർ നിങ്ങൾക്കറിയുമോ?
സുതാര്യതയാണ് ഈ സർക്കാരിന്റെ മെയിൻ. പ്രസ്തുത പദ്ധതിയുടെ വെബ്സൈറ്റിൽ സർക്കാർ/പൊതുമേഖലയിൽ നിയമനം ലഭിച്ചവരുടെ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ന്യൂ മെഹറുബ ഫാൻസി, ആർ ജെ ഓട്ടോമൊബൈൽസ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങൾ വരെയുണ്ട് ലിസ്റ്റിൽ. ഈ കടകൾ ഒക്കെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ ആയ വിവരം ഞാൻ അറിഞ്ഞില്ലുണ്ണീ.
തീർന്നില്ല. കൊല്ലത്ത് കുത്തക മുതലാളിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഫ്രഷ് എന്ന 'സർക്കാർ/പൊതുമേഖലാ' സ്ഥാപനത്തിലേക്കും സർക്കാർ നിയമനം നടത്തിയിട്ടുണ്ടത്രേ!
ഇനി പത്തനംതിട്ട ജില്ലയിൽ സൈക്കിൾ ടയറിൽ കാറ്റു നിറയ്ക്കുന്ന "പാപ്പീസ് ടയറിൽ എയർ ഫില്ലിങ് സെന്റർ" എന്ന ഒരു പൊതുമേഖലാ സ്ഥാപനം വന്നിട്ട്, അവിടെ ഒരു ഒഴിവ് വന്നിട്ട്, അതിൽ അപേക്ഷിച്ചിട്ട്, ജോലി കിട്ടിയിട്ടു വേണം എനിക്കും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവാൻ! സർക്കാർ ഇസ്തം.
കണ്ടു കുളിരുകോരാൻ https://100days.kerala.gov.in/.../employee_administartive... എന്ന പേജിൽ പോകുക. 'ജില്ല തിരിച്ചുള്ള നിയമന വിവരങ്ങൾ' എന്ന ലിങ്കിൽ ക്ലിക്കുക. ആവശ്യമുള്ള ജില്ല തിരഞ്ഞെടുക്കുക. പുളകിതരാകുക. വേഗം വേണം. ഇത്തിരി കഴിഞ്ഞാൽ ഇതൊക്കെ അതിൽ കാണുമെന്ന് ഗ്യാരന്റി ഇല്ലാട്ടോ.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ











Click it and Unblock the Notifications