കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുതാര്യതയാണ് ഈ സര്‍ക്കാരിന്റെ മെയിന്‍; 100 ദിവസങ്ങള്‍ 100 പദ്ധതികള്‍ പരിപാടിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍ 100 പദ്ധതികള്‍ എന്ന പരിപാടിക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ലഭ്യമാക്കിയ തൊഴിലവസരങ്ങളെ കുറിച്ച് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ കുറിച്ചും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീജിത്ത് പണിക്കര്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

sreejith

കേരള സർക്കാരിന്റെ ' 100 ദിവസങ്ങൾ 100 പദ്ധതികൾ ' എന്ന പരിപാടിയുടെ പെവർ നിങ്ങൾക്കറിയുമോ?

സുതാര്യതയാണ് ഈ സർക്കാരിന്റെ മെയിൻ. പ്രസ്തുത പദ്ധതിയുടെ വെബ്സൈറ്റിൽ സർക്കാർ/പൊതുമേഖലയിൽ നിയമനം ലഭിച്ചവരുടെ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ന്യൂ മെഹറുബ ഫാൻസി, ആർ ജെ ഓട്ടോമൊബൈൽസ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങൾ വരെയുണ്ട് ലിസ്റ്റിൽ. ഈ കടകൾ ഒക്കെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ ആയ വിവരം ഞാൻ അറിഞ്ഞില്ലുണ്ണീ.

തീർന്നില്ല. കൊല്ലത്ത് കുത്തക മുതലാളിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഫ്രഷ് എന്ന 'സർക്കാർ/പൊതുമേഖലാ' സ്ഥാപനത്തിലേക്കും സർക്കാർ നിയമനം നടത്തിയിട്ടുണ്ടത്രേ!

ഇനി പത്തനംതിട്ട ജില്ലയിൽ സൈക്കിൾ ടയറിൽ കാറ്റു നിറയ്ക്കുന്ന "പാപ്പീസ് ടയറിൽ എയർ ഫില്ലിങ് സെന്റർ" എന്ന ഒരു പൊതുമേഖലാ സ്ഥാപനം വന്നിട്ട്, അവിടെ ഒരു ഒഴിവ് വന്നിട്ട്, അതിൽ അപേക്ഷിച്ചിട്ട്, ജോലി കിട്ടിയിട്ടു വേണം എനിക്കും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവാൻ! സർക്കാർ ഇസ്തം.

കണ്ടു കുളിരുകോരാൻ https://100days.kerala.gov.in/.../employee_administartive... എന്ന പേജിൽ പോകുക. 'ജില്ല തിരിച്ചുള്ള നിയമന വിവരങ്ങൾ' എന്ന ലിങ്കിൽ ക്ലിക്കുക. ആവശ്യമുള്ള ജില്ല തിരഞ്ഞെടുക്കുക. പുളകിതരാകുക. വേഗം വേണം. ഇത്തിരി കഴിഞ്ഞാൽ ഇതൊക്കെ അതിൽ കാണുമെന്ന് ഗ്യാരന്റി ഇല്ലാട്ടോ.

തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്

 ഇനി കളിമാറും; ഉമ്മന്‍ചാണ്ടി യൂഡിഎഫ് നേതൃനിരയിലേക്ക്, ശക്തമായ പിന്തുണയുമായി ഘടകക്ഷികള്‍ ഇനി കളിമാറും; ഉമ്മന്‍ചാണ്ടി യൂഡിഎഫ് നേതൃനിരയിലേക്ക്, ശക്തമായ പിന്തുണയുമായി ഘടകക്ഷികള്‍

 വിമതൻ തുണച്ചു: എൽഡിഎഫ് ഉറപ്പിച്ച കളമശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന്, തീരുമാനം നറുക്കെടുപ്പിലൂടെ!! വിമതൻ തുണച്ചു: എൽഡിഎഫ് ഉറപ്പിച്ച കളമശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന്, തീരുമാനം നറുക്കെടുപ്പിലൂടെ!!

പാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്; ബാലറ്റ് തിരികെവേണമെന്ന് ആവശ്യം, തര്‍ക്കംപാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്; ബാലറ്റ് തിരികെവേണമെന്ന് ആവശ്യം, തര്‍ക്കം

Recommended Video

cmsvideo
പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

English summary
Political observer Sreejith Panicker mocks the state government's 100 days 100 projects program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X