കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനിമോളെ ഇറക്കി അരൂര്‍ പിടിക്കാന്‍ യുഡിഎഫ്: അര് വന്നാലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫ്

Google Oneindia Malayalam News

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ല്‍ 19 സീറ്റില്‍ വിജയിച്ചപ്പോഴും യുഡിഎഫിന് നഷ്ടപ്പെട്ട ഏക സീറ്റായിരുന്നു ആലപ്പുഴ. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ 9096 വോട്ടിന് പരാജയപ്പെടുത്തിയ എഎം ആരിഫായിരുന്നു കേരളത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയില്‍ എത്തിയ ഏക ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

<strong> ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ; വന്‍പദ്ധതികളുമായി നയപ്രഖ്യാപന പ്രസംഗം</strong> ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ; വന്‍പദ്ധതികളുമായി നയപ്രഖ്യാപന പ്രസംഗം

എംഎല്‍എയായ എഎം ആരിഫ് ലോക്സഭയില്‍ എത്തിയതോടെ അരൂര്‍ നിയോജ മണ്ഡലത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു. വിജ്ഞാപനം ഒന്നും ഇതുവരെ വന്നില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍. സീറ്റ് പിടിച്ചെടുക്കാനും വിട്ടുകൊടുക്കാതിരിക്കാനുമുള്ള തന്ത്രങ്ങള്‍ അണിയറയില്‍ സജീവമായി ഒരുക്കുന്നുണ്ട് ഇരുമുന്നണികളും.. വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മേല്‍കൈ നിലനിര്‍ത്തി സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സാഹചര്യമായിരിക്കില്ല നിയമസഭാ ഉപതിരഞ്ഞെടുപ്പിലെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 6 ഉപതിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ഏക സീറ്റിങ് സീറ്റായ അരൂര്‍ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും എല്‍ഡിഎഫ് നേതൃത്വം അഭിപ്രായപ്പെടുന്നു.

യുഡിഎഫ് പ്രതീക്ഷ

യുഡിഎഫ് പ്രതീക്ഷ

പരമ്പരാഗത യുഡിഎഫ് മണ്ഡ‍ലമായ അരൂര്‍ എഎം ആരിഫിലൂടെയായിരുന്നു എല്‍ഡിഎഫ് കാത്തുസൂക്ഷിച്ചിരുന്നത്. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ച ഇടതിന് അനുകൂല മണ്ഡലമാക്കി ആരിഫ് മാറ്റി. ജനകീയ എംഎല്‍എ എന്ന വിശേഷണം കാത്ത ആരിഫ് ലോക്സഭയിലേക്ക് പോയതോടെ മികച്ച സ്ഥാനാര്‍ത്തിയെ രംഗത്ത് ഇറക്കിയാല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

ഷാനിമോള്‍ തന്നെ വേണം

ഷാനിമോള്‍ തന്നെ വേണം

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 38750 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു അരൂരില്‍ ആരിഫിന് ലഭിച്ചിരുന്നതെങ്കില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ 648 വോട്ടിന്‍റെ ഭൂരിപക്ഷം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് സാധിച്ചു. ഈ സാഹചര്യത്തില്‍ ഷാനിമോള്‍ ഉസ്മാനെ തന്നെ ഉപതിരഞ്ഞെടുപ്പിലും രംഗത്ത് ഇറക്കിയാല്‍ അരൂര്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന വികാരം യുഡിഎഫില്‍ ശക്തമാണ്.

ഇവരും

ഇവരും

സ്ഥാനാര്‍ത്ഥിയാവാന്‍ ഷാനിമോള്‍ ഉസ്മാന്‍ സമ്മതം മൂളിയാല്‍ വലിയ എതിര്‍പ്പ് ഉയരാനിടയില്ല. ഷാനിമോള്‍ അല്ലെങ്കില്‍ എഎ ഷുക്കൂര്‍, ഡിസിസി പ്രസിഡന്‍റ് എം ലിജു എന്നിവരില്‍ ആരെങ്കിലും ഒരാള്‍ സ്ഥാനാര്‍ത്ഥിയായേക്കും. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ ചുരുങ്ങിയ ഭൂരിപക്ഷം കണ്ട് അരൂര്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് യുഡിഎഫ് സ്വപനം കാണേണ്ടെന്നാണ് ഇടത് നേതൃത്വം വ്യക്തമാക്കുന്നത്.

ആരിഫിന് പകരം ആര്

ആരിഫിന് പകരം ആര്

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ നിലനിര്‍ത്താന്‍ മുന്നണിക്ക് കഴിയുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. അപ്പോഴും ആരിഫിനോളം ജനകീയനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നത് എല്‍ഡിഎഫിന് മുന്നില്‍ വെല്ലുവിളിയായി അവശേഷിക്കുന്നുണ്ട്.

മൂന്ന് പേരുകള്‍

മൂന്ന് പേരുകള്‍

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരഞ്ജൻ, ഡിവൈഎഫ്ഐ നേതാവ് മനു സി പുളിക്കൽ എന്നീ പേരുകളാണ് എൽഡിഎഫ് സജീവമായി പരിഗണിക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോള്‍ തന്നെ മറുവശത്ത് ഉപതെരഞ്ഞെടുപ്പിനുള്ള ബൂത്ത് തല പ്രവർത്തനങ്ങൾ ഇടതുമുന്നണി പൂർത്തിയാക്കികഴിഞ്ഞു.

എന്‍ഡിഎയില്‍

എന്‍ഡിഎയില്‍

എന്‍ഡിഎയില്‍ സീറ്റ് ബിഡിജെഎസിന് നല്‍കാനാണ് സാധ്യത. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ഇതേക്കുറിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്തതായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ എസ്എന്‍ഡിപി വോട്ടുകള്‍ നിര്‍ണ്ണായകമായ സഹാചര്യത്തില്‍ ബി‍ഡിജെഎസ് സ്ഥാനാർത്ഥി കളത്തിലിറങ്ങിയാൽ ഇടത് വലത് മുന്നികളുടെ ജയപരാജയത്തെ പോലും നിർണ്ണയിക്കാൻ കഴിയുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ പ്രതീക്ഷ.

English summary
political parties strategy in aroor by election,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X