കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ പീഡനക്കേസ്; പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമെന്ന് ഇരകളുടെ അമ്മ

Google Oneindia Malayalam News

പാലക്കാട്: വാളായാറിലെ പോക്സോ കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് ഇരയായ പെണ്‍കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തല്‍. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായാണ് ബന്ധം. തെളിവുകള്‍ ഉണ്ടായിട്ടും കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് പാര്‍ട്ടി പിന്തുണ കാരണമാണ്. അവര്‍ക്ക് പാര്‍ട്ടിയുമായി നല്ല ബന്ധം ഉണ്ട്, എന്നാല്‍ ആരെയൊക്കെയാണ് പരിചയമെന്ന് ചോദിച്ചാല്‍ അറിയില്ലെന്നും അവര്‍ പറഞ്ഞു.

പോലീസും പ്രോസിക്യൂഷനും പ്രതികളോടൊപ്പം; വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് വിഎം സുധീരന്‍പോലീസും പ്രോസിക്യൂഷനും പ്രതികളോടൊപ്പം; വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് വിഎം സുധീരന്‍

പ്രതികളും പോലീസും തമ്മില്‍ നല്ല കൂട്ടായ്മ ഉണ്ട്. അല്ലെങ്കില്‍ പ്രതികളെ കോടതി വെറുതെ വിട്ടതെങ്കിലും പോലീസ് ഞങ്ങളെ വിളിച്ചറിയക്കേണ്ടയേന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പക്കാണം. കോടതി വിധിക്കെതിരെ ഈ പോലീസ് ഇനി അപ്പീല്‍ പോവുന്നതിലും അന്വേഷിക്കുന്നതിലും കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

 rape

കേസിലെ പ്രതികളായ മി മധു, ഷിബു, എം മധു എന്നിവരെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിക്കെതിരെ പോലീസ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് ആരോപണങ്ങളും വിമര്‍ശനങ്ങളുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയത്. തെളിവുകളുടെ അഭാവത്തിലായിരുന്നു മൂന്ന് പ്രതികളേയും കോടതി വെറുതെ വിട്ടത്. വിധിയുടെ പകര്‍പ്പ് കിട്ടിയാലുടന്‍ ഇത് പരിശോധിച്ച് നിയമവകുപ്പിനൊപ്പം ചേര്‍ന്ന് അപ്പീല്‍ തയ്യാറാക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകരുടെ വാദം തെറ്റെന്ന് അഫീലിന്‍റെ കുടുംബംഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകരുടെ വാദം തെറ്റെന്ന് അഫീലിന്‍റെ കുടുംബം

അന്വേഷണത്തില്‍ പോലീസിന് പാളിച്ചകളുണ്ടായിട്ടില്ലെന്നാണ് റേഞ്ച് ഡിഐജി വ്യക്തമാക്കുന്നത്. എന്നാല്‍, പെണ്‍കുട്ടികള്‍ പീഡനത്തിനരായെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച്ച പറ്റിയെന്നാണ് കോടതി നീരീക്ഷിച്ചു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്.

English summary
political party support culprits in walayar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X