നടിയ്ക്ക് നേരെ ഉണ്ടായ അക്രമം: പിണറായിയുടെ പൊലീസ് എവിടെ? 'ആയുധമാക്കി' പ്രതിപക്ഷം
കേരളത്തിലെ നിയമസംവിധാനം തകര്‍ന്നെന്നും പൊലീസ് നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

നടുറോഡില്‍ ഒരു യുവതിയെ തട്ടിക്കൊണ്ട് പോലുകയും ചിത്രങ്ങളെടുക്കുകയും ചെയ്തത് കേരളത്തിന് അപമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേരളത്തിലെ പൊലീസ് സംവിധാനങ്ങളുടെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാണിയ്ക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാകാനാകാത്ത പൊലീസ് സദാചാര പൊലീസിങ്ങിനാണ് സമയം കണ്ടെത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

ഒരു സ്ത്രീയെന്ന് നിലയില്‍ കൊച്ചിയിൽ നടന്ന ആക്രമണത്തെ ഞെട്ടലോടെയാണ് കാണുന്നതെന്ന് മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു. കേരളത്തില്‍ സ്ത്രീകള്‍ എത്രത്തോളം അപകടകരമായ സാഹചര്യത്തിലാണ് കഴിയുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു.
സദാചാര ഗുണ്ടാ വിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഭാവനയ്ക്ക് നേരെ ഉണ്ടായ ആക്രമണം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് പരാതി ലഭിച്ചാല്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീകൾക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ അവസരം ഉണ്ടാകണം എന്ന് വനിതാപ്രവർത്തകർ ആവശ്യപ്പെടുന്നു












Click it and Unblock the Notifications