കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരേ ചേരിയില്‍ നിന്ന മാണിമാരേയും കാപ്പന്‍മാരേയും ശത്രുക്കളാക്കിയ കഥ; വേര്‍പിരിച്ചത് ഒരു സാക്ഷി മൊഴി

Google Oneindia Malayalam News

കോട്ടയം: 1965 ല്‍ നിയോജക മണ്ഡലം രൂപീകൃതമായത് മുതല്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്ന 2016 വരെ കെ എം മാണിയെന്ന കേരള കോണ്‍ഗ്രസ് നേതാവിനെയല്ലാതെ മറ്റൊരാളെ പാലായിലെ ജനങ്ങള്‍ നിയമസഭയിലേക്ക് അയച്ചിട്ടില്ല. കെ എം മാണി ഇന്നില്ല, അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് പാലായില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയിരിക്കുകയാണ്.

ഒരുവശത്ത് കെ എം മാണിയില്ലാതെ പാലാ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മാണിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ കുടുബത്തില്‍ നിന്ന് തന്നെ ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. നിഷ ജോസ് കെ മാണിക്കാണ് സാധ്യത കൂടുതല്‍. മറുവശത്ത് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും മാണിയെ നേരിട്ട മാണി സി കാപ്പനെയാണ് എല്‍ഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്.

കാപ്പന്‍ കുടുംബം

കാപ്പന്‍ കുടുംബം

കരിങ്കോഴിക്കല്‍ മാണി മാണിയെന്ന കെഎം മാണിയുടെ പാലായിലെ മുഖ്യ എതിരാളിയാണ് കാപ്പന്‍ കുടുംബം. അയ്യായിരത്തില്‍ താഴെ വോട്ടിന് മാത്രം വിജയിച്ച 2016 ലടക്കം കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍സിപി ടിക്കറ്റില്‍ മാണി സി കാപ്പനായിരുന്നു മാണിയെ നേരിട്ടത്. 2011 ലാണ് മാണി സി കാപ്പന്‍ ആദ്യമായി മാണിക്കെതിരെ പാലായില്‍ മത്സരരംഗത്ത് വരുന്നത്.

തമ്മില്‍ തെറ്റുന്നത്

തമ്മില്‍ തെറ്റുന്നത്

എന്നാല്‍ മാണി സി കാപ്പനല്ല, കാപ്പന്‍ കുടുംബത്തില്‍ നിന്ന് ആദ്യമായി മാണിയുടെ എതിരാളിയാവുന്നത്. അത് സഹോദരന്‍ ജോര്‍ജ്ജ് സി കാപ്പനാണ്. 1991ലാണ് ജോർജ് സി കാപ്പൻ മാണിയുടെ എതിർ സ്ഥാനാർത്ഥിയാകുന്നത്. ഒരേ ചേരിയില്‍ നിന്ന മാണിയും കാപ്പന്‍മാരും തമ്മില്‍ തെറ്റുന്നത് ഒരു തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടാണ്.

ജോര്‍ജ്ജ് സി കാപ്പന്‍

ജോര്‍ജ്ജ് സി കാപ്പന്‍

മാണി സി കാപ്പന്‍റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന‍ ചെറിയാൻ ജെ കാപ്പന്റെ ജൂനിയറായാണ് കെ എം മാണി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. ഒരു തിരഞ്ഞെടുപ്പ് കേസില്‍ കെ എം മാണിയ്ക്കെതിരെ ചെറിയാൻ കാപ്പൻ സാക്ഷി പറ‍ഞ്ഞതോടെ ഇരുവരും തമ്മിൽ തെറ്റി. ഇതോടെയാണ് മാണിക്കെതിരെ ജോര്‍ജ്ജ് സി കാപ്പന്‍ മത്സര രംഗത്ത് എത്തുന്നത്.

തിരഞ്ഞെടുപ്പ് രംഗത്ത് സജീവം

തിരഞ്ഞെടുപ്പ് രംഗത്ത് സജീവം

മാണിയെ പരാജയപ്പെടുത്താമെന്ന ഉറച്ച പ്രതീക്ഷയോടെയായിരുന്നു ജോര്‍ജ്ജ് സി കാപ്പന്‍റെ മത്സരം. രാജീവ് ഗാന്ധി വധത്തെ തുടര്‍ന്ന് അന്ന് രണ്ട് തവണയാണ് പോളിംഗ് നടന്നത്. ആദ്യ തവണ മുന്നേറ്റം ഉണ്ടാക്കാനായെങ്കിലും രണ്ടാം തവണ വന്‍ തിരിച്ചടി ഉണ്ടായതെന്നും പതിനേഴായിരം വോട്ടുകള്‍ക്കാണ് അന്ന് തോറ്റതെന്നും ജോർജ് സി കാപ്പന്‍ ഇപ്പോള്‍ ഒര്‍ക്കുന്നു. കെ എം മാണിയില്ലാത്ത തെരഞ്ഞെടുപ്പിൽ മാണി സി കാപ്പനായി പാലായില്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ് ജോര്‍ജ്ജ് സി കാപ്പന്‍ ഇപ്പോള്‍.

വിജയം ഉറപ്പ്

വിജയം ഉറപ്പ്

മാണിയെ പരാജയപ്പെടുത്തി നിന്ന് നിയമസഭയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും പാലായിലെ സജീവ പൊതുപ്രവര്‍ത്തകനാണ് ഇപ്പോഴും ജോര്‍ജ്ജ് സി കാപ്പന്‍. കഴിഞ്ഞ മുപ്പത് വര്‍ഷമായി കീഴ്തടിയൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് ജോര്‍ജ് സി കാപ്പന്‍. ഇത്തവണ ഉറപ്പായും മാണി സി കാപ്പന്‍ പാലായില്‍ വിജയം കാണാന്‍ കഴിയുമെന്നാണ് ജോര്‍ജ്ജ് സി കാപ്പന്‍ അവകാശപ്പെടുന്നത്

സമവായമായില്ല

സമവായമായില്ല

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് ഇപ്പോഴും സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞാറാഴ്ച്ചയുണ്ടാവുമെന്ന് ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ട് പിജെ ജോസഫ് ഇന്ന് രാവിലെ രംഗത്ത് എത്തി. പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയത്.

ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല

ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല

ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി ഇന്നലെ പറഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയം വേണമെന്നമാണ് ജോസഫ് പറഞ്ഞത്. നിഷ സ്ഥാനാര്‍ത്ഥിയായേക്കില്ലെന്ന സൂചനയും ജോസഫ് നല്‍കുന്നു.

മുന്‍ കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി; പുതിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയാംമുന്‍ കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി; പുതിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയാം

നിഷ വേണ്ടെന്ന് ജോസ് പക്ഷത്തെ നേതാക്കളും; പാലായില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ?നിഷ വേണ്ടെന്ന് ജോസ് പക്ഷത്തെ നേതാക്കളും; പാലായില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ?

English summary
political rivalry of mani and kappan family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X