കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കത്തിയില്ല... പിണറായി വീണ്ടും മുഖ്യമന്ത്രിയാവണമെന്ന് സര്‍വ്വേ ഫലം!! ഞെട്ടിത്തരിച്ച് ബിജെപി

Google Oneindia Malayalam News

ശബരിമല വിഷയമുയർത്തി കേരളത്തിൽ താമര വിരിയിക്കാനുള്ള ബിജെപിയുടെ തീവ്രശ്രമം ഫലം കാണില്ലെന്ന് ഇന്ത്യാ ടുഡേയുടെ സർവേ റിപ്പോർട്ട്. കേരളത്തിലെ പിണറായി സർക്കാരിൽ സംതൃപ്തരാണെന്നും ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കില്ലെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. പിബി അബ്ദുൽറസാഖ് എംഎൽഎയുടെ വിയോഗത്തെ തുടർന്ന് നടക്കാനിരിക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിവാദം വോട്ടാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലിന് കനത്ത തിരിച്ചടിയേകുന്നതാണ് സർവേയിലെ വിവരങ്ങൾ.

അതേസമയം കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ പദ്ധതി വിജയം കാണില്ലെന്നും സർവേ വ്യക്തമാക്കുന്നു. മോദിയേക്കാൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവാനാണ് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സർവേ വെളിപ്പെടുത്തുന്നു.കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സര്‍വ്വേയില്‍ അടുത്ത പ്രധാനമന്ത്രിയായി കേരളവും തമിഴ്നാടും ആഗ്രഹിക്കുന്നത് രാഹുല്‍ഗാന്ധിയാണെന്നാണ് വ്യക്തമാക്കുന്നത്. ഇന്ത്യാ ടുഡേ നേരത്തെ ആന്ധ്രപ്രദേശില്‍ നടത്തിയ സര്‍വ്വേയിലും രാഹുല്‍ഗാന്ധി മോദിയെ മറികടന്നിരുന്നു.

ഭരണവിരുദ്ധവികാരം

ഭരണവിരുദ്ധവികാരം

38 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമ്പോള്‍ 31 ശതമാനം പേരാണ് നരേന്ദ്രമോദിയെ പിന്തുണക്കുന്നത്.
അതേസമയം തഴിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. നിലവിലെ എടപ്പാടി സര്‍ക്കാരില്‍ 54 ശതമാനം പേരാണ് അതൃപ്തി അറിയിച്ചത്.

 സ്റ്റാലിന് പിന്തുണ

സ്റ്റാലിന് പിന്തുണ

വെറും 18 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരില്‍ തൃപ്തി അറിയിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന് തന്നെയാണ് ജനസമ്മിതി കൂടുതല്‍.41 ശതമാനം പേരാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

 പിന്തുണയില്ല

പിന്തുണയില്ല

പളനി സ്വാമിയെ പിന്തുണച്ചത് വെറും 10 ശതമാനം പേര്‍ മാത്രമാണ്. സര്‍വ്വേയില്‍ എട്ട് ശതമാനം ആളുകള്‍ നടന്‍ കമലഹാസന്‍ മുഖ്യമന്ത്രിയാകണമെന്ന് വ്യക്തമാക്കി. 6 ശതമാനം പേര്‍ മാത്രമാണ് നടന്‍ രജനീകാന്തിന് പിന്തുണ അറിയിച്ചത.നടന്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും രജനീകാന്തിനെ അംഗീകരിക്കാമെങ്കിലും അദ്ദേഹം നല്ലൊരു രാഷ്ട്രീയക്കാരനല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

 നഷ്ടപ്പെട്ടു

നഷ്ടപ്പെട്ടു

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ എഐഎഡിഎംകെ വീണ്ടും പിളരുമെന്ന് 62 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ജയലളിതയുടെ മരണശേഷം സര്‍ക്കാര്‍ വന്‍ പരാജയമാണെന്നാണ് 70 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

 നേതൃനിര

നേതൃനിര

കരുണാനിധി മരണപ്പെട്ടെങ്കിലും ഇപ്പോഴും ഡിഎംകെയില്‍ മികച്ച നേതൃനിരയും നേതാക്കളും ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവായ സ്റ്റാലിന്‍ തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വ്വേയില്‍ പകുതി പേരും വ്യക്തമാക്കിയിരിക്കുന്നത്.

 പിണറായി വിജയന്‍

പിണറായി വിജയന്‍

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കേരളത്തില്‍ ജനപ്രീതിയുള്ള നേതാവെന്നും സര്‍വ്വേയില്‍ പറയുന്നു. പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രി ആകണമെന്നാണ് 27 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

 സംതൃപ്തരാണ്

സംതൃപ്തരാണ്

അതേസമയം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായി കാണാന്‍ 20 ശതമാനം പേര്‍ താത്പര്യം പ്രകടിപ്പിച്ചു.
സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണത്തില്‍ സംതൃപ്തരാണ്.

 പ്രത്യേക തരംഗമില്ല

പ്രത്യേക തരംഗമില്ല

27 ശതമാനം പേരാണ് അസംതൃപ്തി അറിയിച്ചത്. അതേസമയം 26 ശതമാനം പേര്‍ ഭരണം ശരാശരിയാണെന്നാണ് വിലയിരുത്തിയത്. ശബരിമല സ്ത്രീപ്രവേശനം കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ പ്രത്യേക തരംഗങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സര്‍വ്വേയില്‍ പറയുന്നു.

 ശബരിമല ഏറ്റില്ല

ശബരിമല ഏറ്റില്ല

സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ ഒന്ന് പേരും ശബരിമല വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ 46 ശതമാനം പേരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം 21 ശതമാനം പേര്‍ വിധിയെ സ്വാഗതം ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടു

പ്രതീക്ഷ നഷ്ടപ്പെട്ടു

മഞ്ചേശ്വരത്തെ വിജയം ബിജെപിയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ശബരിമല സ്ത്രീ പ്രവേശന വിവാദം പരമാവധി പ്രയോജനപ്പെടുത്തി വിശ്വാസികളുടെ വോട്ട് നേടുകയെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍ എന്നാല്‍ ബിജെപിയുടെ ലക്ഷ്യത്തിനും കനത്ത തിരിച്ചടിയാണ് സര്‍വ്വേ ഫലം

English summary
Political Stock Exchange: Rahul, not Modi, preferred PM in Tamil Nadu and Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X