Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ സന്ദർശനങ്ങള്‍ തുടരുന്നു: വിഷു ദിനത്തില്‍ ക്രൈസ്തവ പുരോഹിതർ ബിജെപി നേതാക്കളുടെ വീട്ടില്‍

ക്രൈസ്തവ വിശ്വാസികളെ പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കം വീഷു ദിനത്തിലും തുടർന്ന് ബി ജെ പി. ക്ഷണം സ്വീകരിച്ച് ക്രൈസ്തവ മതവിശ്വാസികള്‍ ബി ജെ പി നേതാക്കളുടെ വീട്ടിലെത്തി. മലങ്കര കത്തോലിക്കാ സഭയുടെ ജോസഫ് വെൺമാനത്ത് വി വി രാജേഷിന്റെ വീട്ടിലെത്തി. സംസ്ഥാന വ്യാപകമായി ബി ജെ പി ഇന്ന് ഇത്തരത്തില്‍ സ്നേഹ സംഗമം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്‍റെ വീട്ടിലാണ് സ്നേഹ സംഗമം നടക്കുന്നത്.

ലങ്കര കത്തോലിക്കാ സഭയുടെ രണ്ട് പുരോഹിതന്മാർ പങ്കെടുത്ത ചടങ്ങില്‍ കേരള ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും പങ്കെടുത്തു. ഇത്തരം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. ബി ജെ പി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതല്ല, അത് തെരഞ്ഞെടുപ്പ് സമയത്താണ് നടത്തുന്നത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെ്, ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.ആഘോഷങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടാടും. ഇത് ഇന്ത്യയുടെ രീതിയാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

 bjp

എല്ലാ വിഭാഗം ആളുകളേയും ഉള്‍ക്കൊള്ളുന്ന പാർട്ടിയാണ് ബി ജെ പി. ചെറിയ പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വീടുകൾ സന്ദർശിക്കും. സംസ്ഥാനത്ത എൽ ഡി എഫും യു ഡി എഫും ബി ജെ പിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൂടുതല്‍ ശക്തമാകുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ഈസ്റ്റർ ദിനത്തില്‍ ക്രൈസ്തവരുടെ വീടുകളിലും പള്ളികളിലും സന്ദർശനം നടത്തിയ ബി ജെ പി വിഷു ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കാനും തിരുമാനിച്ചിരുന്നു. ക്രൈസ്തവർക്ക് വിഷുക്കൈനീട്ടം നല്‍കുകയും ചെയ്യുന്നുണ്ട്. വിഷുവിന് മാത്രം ഒതുങ്ങി നില്‍ക്കാതെ പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ എല്ലാ മാസവും നടത്താനാണ് ബിജെപിയുടെ തീരുമാനം. വിശ്വാസികളുടെ വീടുകൾ ഓരോ മാസവും സന്ദർശിച്ച് സൌഹൃദം ശക്തമാക്കണമെന്നാണ് ബിജെപി ഭാരവാഹി യോഗത്തിൽ തീരുമാനമായത്.

കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതും വലിയ തോതില്‍ രാഷ്ട്രീയ പ്രചരണം ആയുധമാക്കാനാണ് തീരുമാനം. സി പി എം വലിയ വിമർശനവുമായി വന്നുവെങ്കിലും യു ഡി എഫ് അണികളില്‍ നിന്ന് അനുകൂല മനോഭാവം ഉണ്ടാവുന്നതും ബി ജെ പി ശ്രദ്ധിക്കുന്നുണ്ട്. 25 ന് കൊച്ചിയിൽ നടക്കുന്ന 'യുവം' പരിപാടിയിൽ പങ്കെടുക്കാൻ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. പിറ്റേ ദിവസം തിരുവനന്തപുരത്ത് എത്തി മോദി വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം നടത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+