• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇടതു നേതാവിന്റെ മക്കളുമെന്ന് ഡിഎൻഎ..! ഞെട്ടിക്കും !

  • By അനാമിക

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്.നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളുമുണ്ടെന്നാണ് ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: നടിക്കു നേരെ നടന്ന ആക്രമണം നിർഭയ കേസിനേക്കാൾ ഭയാനകമെന്ന് പിടി തോമസ് എംഎൽഎ

Read Also: പള്‍സര്‍ സുനിയും മുകേഷ് എംഎല്‍എയും തമ്മിലെന്ത് ബന്ധമാണ്..? മുകേഷ് തന്നെ പറയുന്നു.

എല്‍ഡിഎഫിലെ പ്രമുഖനായ നേതാവിന്റെ രണ്ട് മക്കളും മലയാളത്തിലെ പ്രമുഖനായ നടനുമാണ് നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാലിവരുടെ പേരുകള്‍ ഡിഎന്‍എ പുറത്ത് വിട്ടിട്ടില്ല.

ഡിഎൻഎയുടെ കണ്ടെത്തൽ

കൊച്ചിയില്‍ ആക്രമണത്തിനിരയായ സിനിമാ താരത്തിന്റെ പേര് എടുത്തുപറഞ്ഞാണ് പ്രമുഖ ദേശീയ മാധ്യമമായ ഡിഎന്‍എ എക്‌സ്‌ക്ലൂസ്സീവ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രമുഖ ഇടതുനേതാവിന്റെ മക്കള്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലാണ് എന്നും പറയുന്നു.

ഇടത് നേതാവിന്റെ മക്കളും

പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളുമാണ് ക്വട്ടേഷന്‍ സംഘത്തിന് നടിയെ കടത്തിക്കൊണ്ടുപോകാനും ആക്രമിക്കാനും നിര്‍ദേശം നല്‍കിയതെന്നാണ് പൊലീസ് സംശയിക്കുന്നത് എന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശത്രുവായതെങ്ങനെ

മലയാളത്തിലെ പ്രമുഖ നടനും ഭാര്യയുമായി നടിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ നടി പ്രമുഖ നടന്റെ ശത്രുവായെന്നും ഡിഎന്‍എ വാര്‍ത്തിയില്‍ പറയുന്നു.

ആ പ്രമുഖ നടനെക്കുറിച്ച്

ഇതേത്തുടര്‍ന്ന് നടിയോട് പ്രമുഖ നടന്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയിരുന്നതെന്നും മലയാളം സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീയറ്റർ സമരം വഴി

മലയാള സിനിമയെ അടുത്ത കാലത്ത് വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതാണ് തീയറ്റര്‍ സമരം. ഈ സമരകാലത്താണ് പ്രമുഖ ഇടതു നേതാവിന്റെ മക്കള്‍ മലയാള സിനിമയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതെന്നും ഡിഎന്‍എ പറയുന്നു.

സഹായിച്ചത് ഇവർ

ഇടതു നേതാവിന്റെ ഈ രണ്ട് മക്കളാണത്രേ സമരം പൊളിക്കാന്‍ നിര്‍മ്മാതാക്കളെ സഹായിച്ചതും തീയറ്റര്‍ ഉടമകളുടെ അസ്സോസ്സിയേഷന്‍ പൂട്ടിച്ചതും. ഇതോടെ സിനിമാ മേഖലയിലെ പ്രവേശനത്തിന് ഇവര്‍ക്ക് മുന്നിൽ വഴിതുറന്നു.

നിർമ്മാണത്തിനും പദ്ധതി

കേസില്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന നടന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിക്കാനും ഈ സഹോദരന്‍മാര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

പേരുകൾ വെളിപ്പെടുത്തിയില്ല

സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് നിര്‍മ്മാതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തിയതായും ഡിഎന്‍എ വെളിപ്പെടുത്തുന്നു. ഇവരുടെ പേരുകള്‍ റിപ്പോര്‍ട്ടിലെവിടെയും പരാമര്‍ശിച്ചിട്ടില്ല.

വാഗ്ദാനം ചെയ്തത് 50 ലക്ഷം

നടിയെ ആക്രമിച്ച സംഘത്തിലെ ഒന്നാമനായ പള്‍സര്‍ സുനിയ്ക്ക് 50 ലക്ഷം രൂപ പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഡിഎന്‍എ വെളിപ്പെടുത്തുന്നു.

പ്രതികൾ നൽകിയ മൊഴി

കേസിലാകെ 7 പ്രതികളാണ് നിലവില്‍ ഉള്ളത്. ഇവരില്‍ പിടിയിലായിരിക്കുന്നത് 3 പേര്‍ മാത്രമാണ്. പള്‍സര്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പിടിയിലായവരില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കാറിൽ തട്ടിക്കൊണ്ടുപോയി

രണ്ട് ദിവസം മുന്‍പാണ് തൃശ്ശൂരില്‍ നിന്നും കൊച്ചിയിലെ വീട്ടിലേക്ക് രാത്രി മടങ്ങവെ നടിയെ ഏഴംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തത്.

അന്വേഷണം സിനിമയിലേക്കും

കേസിലെ സിനിമാക്കാരുടെ ബന്ധം നേരത്തെ തന്നെ ആരോപണങ്ങളായി ഉയര്‍ന്നു വന്നതാണ്. അന്വേഷണം സിനിമാ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുള്ളതാണ്.

സുനിയുടെ ബന്ധങ്ങൾ

പൊലീസ് അന്വേഷിക്കുന്ന പള്‍സര്‍ സുനിയെന്ന ക്രിമിനലിന് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാള്‍ ഫോണ്‍ ചെയ്തത് സിനിമാക്കാരെയാണെന്ന വിവരവും പുറത്ത് വന്നു കഴിഞ്ഞു.

ഒരു മാസത്തെ ഗൂഢാലോചന

നടിയുടെ ഡ്രൈവറായ മാര്‍ട്ടിന്‍ എന്നയാളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ഒരു മാസത്തോളമായി ഇവര്‍ പദ്ധതി തയ്യാറാക്കിയിട്ടെന്നും പോലീസ് പറയുന്നു.

ഫോൺ വിവരങ്ങൾ

നടിയെ ആക്രമിച്ച ദിവസം മാര്‍ട്ടിനും പള്‍സര്‍ സുനിയും നാല്‍പ്പതിലധികം ഫോണ്‍വിളികളാണ് നടത്തിയിരിക്കുന്നത്. നൂറുകണക്കിന് എസ്എംഎസ്സുകളും അയച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സിനിമാ മേഖലയില്‍ ഉള്ളവരുമായാണ് എന്നാണ് സംശയിക്കപ്പെടുന്നത്.

അന്വേഷണം പുരോഗമിക്കുന്നു

ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണറിയുന്നത്. ഇതില്‍ ഇടത് നേതാക്കളുടെ മക്കളുടെ വിവരങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ല. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യക സംഘമാണ് കേസ അന്വേഷിക്കുന്നത്.

English summary
DNA reports that along with one prominent actor there are one politician's sons behind the actress' kidanapping.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more