Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുപ്രവർത്തന രംഗം മൂല്യാധിഷ്ടിതമാവണമെന്ന് പി കെ ഫിറോസ്‌

കുന്ദമംഗലം: ഒരു ജനാധിപത്യ സംവിസാധാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് നിർണായക സ്ഥാനമുണ്ടെന്നും അതിനാൽ പൊതുപ്രവർത്തന രംഗം മൂല്യാധിഷ്ടിതമാവണമെന്നും യൂത്ത് ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്‌ പറഞ്ഞു.യൂത്ത്‌ ലീഗ്‌ മടവൂർ പഞ്ചായത്ത്‌ കമ്മറ്റി പറപ്പാറ മലയിൽ സംഘടിപ്പിച്ച യൂത്ത്‌ സ്റ്റെപ്പ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം പിടിച്ചെടുക്കാനും നിലനിർത്താനും ചില പാർട്ടികൾ സ്വീകരിക്കുന്ന സമീപനം ധാർമികതയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. രാഷട്രീയ പാർട്ടികളിലും അതുവഴി ജനാധിപത്യത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം പോലും ഇത്തരം നീക്കങ്ങൾ തകർത്തെറിയും.ഇവിടെയാണ് മുസ്ലിം ലീഗ് മുന്നോട്ടു വെക്കുന്ന ജന സേവനത്തിന്റേയും നന്മയുടെയും കാരുണ്യത്തിന്റയുംരാഷ്ട്രീയം പ്രസക്തമാകുന്നതെന്നും ഇത് രാജ്യമൊന്നടങ്കം സ്വീകരിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രസിഡണ്ട്‌ റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു.

pk firos

യൂത്ത്‌ ലീഗ്‌ നടത്താൻ തീരുമാനിച്ച പൊളിറ്റിക്കൽ എമ്പവർമെന്റ്‌ പദ്ദതിയുടെ രൂപ രേഖ നൗഫൽ പുല്ലാളൂർ അവതരിപ്പിച്ചു.മജീഷ്യൻ രംഗത്തെ ഏറ്റവും മികച്ച അവാർഡായ "സുവർണവിസ്മയ" കരസ്ഥമാക്കിയ മജീദ് മടവൂരിനെ പരിപാടിയിൽ ആദരിച്ചു.
ജന.സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ട്രഷറർ മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+