'രാഷ്ട്രീയം കോടതിയ്ക്കുള്ളിൽ വേണ്ട'; മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെതിരെ സുപ്രീം കോടതി
ദില്ലി; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. മുല്ലപ്പെരിയാറിൽ കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്നും രാഷ്ട്രീയം കോടതിക്ക് പുറത്ത് മതിയെന്നും കോടതി പറഞഅഞു. മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്‍റെ ആവശ്യവും സുപ്രീംകോടതി തള്ളി.തമിഴ്നാടിനെതിരെയുള്ള പരാതി മേൽനോട്ട സമിതിയിൽ പറയണമെന്നും വെള്ളം തുറന്നു വിടുന്നതിനെകുറിച്ച് തീരുമാനിക്കേണ്ടത് മേൽനോട്ട സമിതിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രാത്രികാലങ്ങളിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് അധിക ജലം തുറന്നുവിടുന്നത് പെരിയാര്‍ തീരത്തെ ജന ജീവിതത്തെ ബാധിക്കുന്നു എന്ന കേരളത്തിന്റെ പരാതിയാണ് സുപ്രീം കോടതി പരിശോധിച്ചത്. വെള്ളം തുറന്നു വിടുനന്നതിന് 24 മണിക്കൂർ മുൻപെങ്കിലും കേരളത്തെ തമിഴ്നാട് ഇക്കാര്യം അറിയിക്കണം. ഇത് പരിശോധിക്കാൻ പ്രത്യേക സമിതി വേണം. മേൽനോട്ട സമിതി ഇതൊന്നും പരിഗണിക്കുന്നില്ലെന്നായിരുന്നു കേരളത്തിന്റെ പരാതി. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അണക്കെട്ടിന്റെ ദൈനംന്തിന കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ല. ആവശ്യങ്ങളും പരാതികളും മേൽനോട്ട സമിതിയെയാണ് അറിയിക്കേണ്ടതെന്നും കോടതി പറഞ്ഞു.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കേരളത്തിന്റെ പരാതി ശരിയായിരിക്കാം. എന്നാൽ ഇക്കാര്യങ്ങൾ തിരുമാനിക്കേണ്ടത് മേൽനോട്ട സമിതിയാണ്. മേൽനോട്ട സമിതിയിൽ കേരളത്തിന്റെ പരാതികൾ കൃത്യമായി അവതരിപ്പിക്കാൻ കേരളത്തിന്റെ അംഗത്തിന് സാഝിക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുകയല്ല വിഷയത്തിൽ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications