ഏഴുവര്‍ഷം കാത്തിരുന്നു പൊള്ളാച്ചി പാലക്കാട്ടേക്കു ചൂളം വിളിക്കും, അമൃത ഓടി വരും
പാലക്കാട്: ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പൊള്ളാച്ചിയും ചൂളം വിളിക്കാനൊരുങ്ങുന്നു. പൊള്ളാച്ചിയില്‍ നിന്ന് പാലക്കാട്ടേക്കു തിങ്കളാഴ്ച രാവിലെ തീവണ്ടി ഓടി തുടങ്ങും. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കും ഒരേ സമയത്താണ് തീവണ്ടി ഓടുക. രാവിലെ 4.30 നാണ് ആദ്യ വണ്ടി. ഉദ്ഘാടന ചടങ്ങ് ഉണ്ടായിരിക്കില്ല.
കേരളത്തിന്റെ സ്വന്തം വണ്ടിയായ അമൃത എക്‌സ്പ്രസ്സ് ആദ്യമായി അതിര്‍ത്തി കടക്കും. രാവിലെ 8.30 ആണ് പാലക്കാട്ടു നിന്ന് പൊള്ളാച്ചിയിലേക്ക് പുറപ്പെടുന്നത്. ദിവസേന നാലുസര്‍വ്വീസുകളാണുള്ളത്.

അമൃത എക്‌സ്പ്രസ്സ്
കേരളത്തിന്റെ സ്വന്തം വണ്ടിയായ അമൃത എക്‌സ്പ്രസ്സ് ആദ്യമായി അതിര്‍ത്തി കടക്കും. രാവിലെ 8.30 ആണ് പാലക്കാട്ടു നിന്ന് പൊള്ളാച്ചിയിലേക്ക് പുറപ്പെടുന്നത്. ദിവസേന നാലുസര്‍വ്വീസുകളാണുള്ളത്

മലയാളികള്‍ക്ക് പ്രയോജനം
പൊള്ളാച്ചി പതയുടെ പൂര്‍ണ്ണ പ്രയോജനം മലയാളികല്‍ക്ക് കിട്ടാന്‍ ചുരുങ്ങിയത് നാലുമാസം എടുക്കമെന്നാണ് അറിയുന്നത്.

തീവണ്ടി എത്തിയില്ല
മലയാളികള്‍ക്ക് പൂര്‍ണ് പ്രയോജനം ലഭിക്കാത്തത് പൊള്ളാച്ചിത്തീവണ്ടികളൊന്നും പാലക്കാട് ജങ്ഷനില്‍ എത്തിയിട്ടില്ല. പാലക്കാട് ജങ്ഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ പാളത്തില സിഗ്നലിന്റെ പണിപൂര്‍ത്തിയായിട്ടില്ല.

തീവണ്ടി ചാര്‍ജ്ജ്
പൊള്ളാച്ചിയിലേക്കുള്ള തീവണ്ടി ചാര്‍ജ്ജ് ബസ്സ് ചാര്‍ജ്ജിന്റെ പകുതി പോലുമില്ല. തീവണ്ടി ഈടാക്കുന്നത് 15 രൂ പയാണ് എന്നാല്‍ ബസ്സിന് 34 രൂപയുണ്ട്. ചീറ്റൂര്‍ വഴിയാണ് പൊള്ളാച്ചിക്കു പോകുന്നതെങ്കില്‍ 36 രൂപ ബസ്സിന് നല്‍കണം.

തീവണ്ടി കടന്നു പോകുന്നത്
കേരളത്തിലെ തീവണ്ടികളെല്ലാം കടന്നു പോകുന്നത് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റേറഷനിലൂടെയാണ്. പൊള്ളാച്ചിയിലുള്ള തീവണ്ടികള്‍ പാലക്കാട്ടു ജങ്ഷനിലെത്താതെ ടൗണ്‍ സ്റ്റേഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയാണ് പതിവ്.

ബസ്സുക്കാര്‍ക്ക് തിരിച്ചടി
പാലക്കാട്ടു നിന്ന് പൊള്ളാച്ചിയിലേക്ക് തീവണ്ടി ഓടിത്തുടങ്ങിയാല്‍ ബസ്സുക്കാര്‍ക്കിത് തിരിച്ചടിയാകും. തീവണ്ടിയുടെ ചാര്‍ജ്ജ് കുറയുന്നതാണ് ഇതിന്റെ കാരണം

ബസ്സ് സര്‍വ്വീസുകള്‍
പാലക്കാടു ഡിപ്പോയില്‍ ന്ിന്ന് ആറു കെ എസ് ആര്‍ ടിസി ബസ്സുകള്‍ 38 സര്‍വ്വീസുകളാണ് നടത്തുന്നത്. പൊള്ളാച്ചിയില്‍ നിന്ന് തമിഴ്‌നാട് ഗതാഗത കോര്‍പ്പറേഷന്റെ നാലു ബസ്സുകള്‍ 32 സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പാലക്കാട്ടു നിന്ന് ആറു സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications