കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറനാടും വണ്ടൂരും പോളിങ്ങ് കുറഞ്ഞു.. പ്രതീക്ഷ ബത്തേരിയില്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ വയനാട്ടില്‍ രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മലപ്പുറം, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലും ഇത്തവണ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ലീഗിന്‍റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലത്തില്‍ തുടക്കത്തില്‍ പോളിങ്ങ് മന്ദഗതിയിലായിരുന്നെങ്കിലും വൈകീട്ടോടെ സ്ഥിതി മാറി. ഇതോടെ വന്‍ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

<strong>വന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെ</strong>വന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെ

മലപ്പുറത്ത് നിന്ന് മാത്രം ഒന്നരലക്ഷം വോട്ടുകളാണ് ഇത്തവണ കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ കോണ്‍ഗ്രസ് ഇവിടുത്തെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.

 മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

ഇത്തവണ മൂന്നര ലക്ഷം ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് വയനാട്ടില്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതിയും മലപ്പുറത്തെ ലീഗ് കേന്ദ്രങ്ങളായ വണ്ടൂര്‍, ഏറനാട്, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ്.

 ഷാനവാസിന്‍റെ വിജയം

ഷാനവാസിന്‍റെ വിജയം

2014 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംഐ ഷാനവാസിന്‍റെ വിജയത്തില്‍ നിര്‍ണായകമായതും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങള്‍ തന്നെയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സത്യന്‍ മൊകേരി മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും മുന്നേറിയപ്പോള്‍ ഷാനവാസിന് അനുകൂലമായി ഫലം മാറ്റി മറിച്ച മണ്ഡലങ്ങളായിരുന്നു ഇവ മൂന്നും.

 യുഡിഎഫ് പ്രതീക്ഷ

യുഡിഎഫ് പ്രതീക്ഷ

വയനാട്ടില്‍ ഭൂരിപക്ഷം കുറഞ്ഞാലും ഇത് പരിഹരിക്കാന്‍ മലപ്പുറത്തിലൂടെ കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍.
ലീഗിന് വലിയ വോട്ട് ശേഖരമുള്ള നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളില്‍ നിന്ന് ഒന്നര ലക്ഷം വോട്ടുകളാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

 പ്രതീക്ഷ തെറ്റാതെ നിലമ്പൂര്‍

പ്രതീക്ഷ തെറ്റാതെ നിലമ്പൂര്‍

എന്നാല്‍ പോളിങ്ങ് പൂര്‍ത്തിയായപ്പോഴേക്കും യുഡിഎഫ് കാമ്പില്‍ ആശങ്കയേറ്റി മലപ്പുറത്ത് രണ്ട് മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം കുത്തനെ കുറഞ്ഞു. നിലമ്പൂരില്‍ കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇത്തവണയും 72 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.

 വണ്ടൂരും ഏറനാടും

വണ്ടൂരും ഏറനാടും

അതേസമയം വണ്ടൂരും ഏറനാടും കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്ര പോളിങ്ങ് ഉണ്ടായില്ല. ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടികൊടുക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ച മണ്ഡലങ്ങളാണ് ഇവ രണ്ടും.

 കുറവ്

കുറവ്

എന്നാല്‍ ആ പ്രതീക്ഷയാണ് അസ്ഥാനത്തായിരിക്കുന്നത്. ഏറനാട് കഴിഞ്ഞ തവണ 77 ശതമാനം പോള്‍ ചെയ്തപ്പോള്‍ ഇത്തവണ 69 ശതമാനം മാത്രമാണ് പോള്‍ ചെയ്തത്.

 ആശങ്ക

ആശങ്ക

വണ്ടൂരാണ് ഏറ്റവും കുറവ്. ഇവിടെ 72 ശതമാനം 2014 ല്‍ പോള്‍ ചെയ്തിരുന്നെങ്കിലും ഇത്തവണ അത് 68 ശതമാനം ആയി. ഇത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ചെറിയ രീതിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

 വയനാട്ടില്‍

വയനാട്ടില്‍

അതേസമയം ഇത്തവണ സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കൈവിട്ട മൂന്ന് മണ്ഡലങ്ങളിലും ഇത്തവണ ഉയര്‍ന്ന പോളിങ്ങാണ് ഉണ്ടായത്. ഇതും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

English summary
polling too less in wandoor and ernadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X