കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണം ശരി തന്നെ!! എംഎല്‍എ അന്‍വര്‍ കുരുക്കില്‍...വാട്ടര്‍ തീം പാര്‍ക്ക് പൂട്ടും!!

വാട്ടര്‍ തീംപാര്‍ക്കിന്‍റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കി

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: നിയമങ്ങള്‍ കാറ്റില്‍പറത്തി കോഴിക്കോട് കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചുവെന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരായ ആരോപണം സത്യമെന്ന് തെളിയുന്നു. നേരത്തേ വാട്ടര്‍ തീം പാര്‍ക്കിനെതിരേ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.

അനുമതി റദ്ദാക്കി

അനുമതി റദ്ദാക്കി

വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി റദ്ദ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്.

വ്യവസ്ഥകള്‍ പാലിച്ചില്ല

വ്യവസ്ഥകള്‍ പാലിച്ചില്ല

വ്യവസ്ഥകള്‍ പാലിക്കാതെയാണ് കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടി. ആദ്യ അനുമതിക്കു മുമ്പ് സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നും അവര്‍ വ്യ്ക്തമാക്കി.

നിയമസഭയില്‍ ചര്‍ച്ചയായി

നിയമസഭയില്‍ ചര്‍ച്ചയായി

പരിസ്ഥിതി ലോലപ്രദേശത്ത് മലകള്‍ ഇടിച്ചാണ് അന്‍വര്‍ വിനോദ സഞ്ചാര പാര്‍ക്ക് സ്ഥാപിച്ചതെന്ന ആരോപണം ഇന്നു നിയമസഭയിലും വലിയ ചര്‍ച്ചയായിരുന്നു.

അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

അന്‍വറിനെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത്. ഇതിനിടെയാണ് നിയമലംഘനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയത്.

വ്യവസ്ഥകള്‍ പാലിച്ചു

വ്യവസ്ഥകള്‍ പാലിച്ചു

വ്യവസ്ഥകള്‍ പാലിച്ചാണ് അന്‍വര്‍ വിനോദ സഞ്ചാര പാര്‍ക്ക് സ്ഥാപിച്ചതെന്നും ബന്ധപ്പെട്ട വകുപ്പുകളുടെയെല്ലാം അനുമതി വാങ്ങിയിരുന്നുവെന്നം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

സംരക്ഷിക്കില്ല

സംരക്ഷിക്കില്ല

വഴിവിട്ട നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമം ലംഘിച്ചത് ഏതു ഉന്നതനായാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
MLA Anwar's water theme park license revoked by pollution control board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X