അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച് കേട്ടതൊക്കെ സത്യം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്...
കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പാര്ക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചട്ടപ്രകാരമുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ പാര്ക്കിനില്ലെന്നാണ് ബോര്‍ഡ് പറയുന്നത്.
നേരത്തെ പാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം പിവി അന്‍വര്‍ തള്ളിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫ് ആണെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. പാര്ക്കിന് എല്ലാ അനുമതിയും ഉണ്ടെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.

അനുമതി ഇല്ല
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പാര്ക്കിന് അനുമതി ഇല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സൗകര്യങ്ങളില്ല
ചട്ടപ്രകാരമുള്ള സൗകര്യങ്ങള്‍ പാര്ക്കിന് ഇല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്.

അടച്ചു പൂട്ടണം
ചൊവ്വാഴ്ചയ്ക്കകം മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ പാര്‍ക്ക് അടച്ചു പൂട്ടണമെന്ന് ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഹൈക്കോടതി നിര്‍ദേശ പ്രകാരം
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിവി അന്‍വറിന്റെ പാര്‍ക്കില്‍ പരിശോധന നടത്തിയത്. പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണം ശക്തമായതിനു പിന്നാലെയാണ് പരിശോധന നടത്തിയത്.

നേരത്തെയും
മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പാര്‍ക്കിന്റെ അനുമതി റദ്ദാക്കാന്‍ ബോര്‍ഡ് ഒരുങ്ങുന്നത്.

അന്വേഷണം തുടരുന്നു
പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ ഗുരുതര ആരോപണങ്ങള്‍ തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്. അനധികൃത നിര്‍മ്മാണം എന്ന ആരോപണത്തില്‍ ജില്ലാ കളക്ടറും പുഴയില്‍ തടയണ നിര്‍മ്മിച്ച് സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയെന്ന ആരോപണത്തില്‍ വനംവകുപ്പും പാര്‍ക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications