തിരുവനന്തപുരത്ത് ഒമ്‌നി വാൻ ഇടിച്ച് പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം. അമരവിള പാലത്തിന് സമീപം ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് പോളിടെക് നിക് വിദ്യാർഥി നെയ്യാറ്റിൻകര ആറാലുമൂട് വഴിമുക്ക് വലിയപ്ലാങ്കാലവിളയിൽ സൈനുദ്ദീൻ(19) മരിച്ചു. സഹയാത്രികനായ ആറാലുംമൂട് സ്വദേശി അഖിലിനെ (20) ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം എയർപോർട്ടിൽ പോയി മടങ്ങിയ തമിഴ്‌നാട് രജിസ്‌ട്രേഷനുളള ഓമ്‌നി വാനാണ് ഇടിച്ചത്. കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്ത് വന്ന ബൈക്കിനെ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ സ്വകാര്യ പോളിടെക് നിക്കിൽ പരിക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ . ഇടിയുടെ ആഘാതത്തിൽ ബൈക്കും വാനും അമരവിള പാലത്തിൽ നിന്നും 50 അടിയോളം താഴേക്ക് പതിച്ചു.

ഓമ്‌നിവാനിൽ ഒരു സ്‌ത്രീ അടക്കം 4 പേരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ സൈനുദീൻ വാനിന്റെ മുൻഭാഗത്ത് കുരുങ്ങിയ നിലയിലായിരുന്നു , തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്ന് അഗ്‌നിശമന സേന എത്തിയാണ് അഖിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് മേൽ നടപടി സ്വീകരിച്ചു.












Click it and Unblock the Notifications