Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊമ്പിള ഒരുമൈ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

മൂന്നാര്‍: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയുമായി പൊമ്പിള ഒരുമൈ. തങ്ങളുടെ സമരത്തിനെതിരെ രംഗത്തെത്തിയ പാര്‍ട്ടികളെ പാഠം പഠിപ്പിക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. പൊമ്പിള ഒരുമൈക്കുവേണ്ടി സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

പൊമ്പിള ഒരുമൈക്ക് മികച്ച പിന്തുണയുള്ള പള്ളിവാസല്‍, ദേവികുളം, മൂന്നാര്‍, മാട്ടുപ്പെട്ടി പഞ്ചായത്തുകളിലാണ് മത്സരിക്കുക. ശമ്പളവുമായി ബന്ധപ്പെട്ട് സമരം നടത്തുകയാണ് ഇപ്പോള്‍ പൊമ്പിള ഒരുമൈ. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും തോട്ടം തൊഴിലാളികളുടെ പിടിവാശിമൂലം ഒത്തുതീര്‍പ്പ് നടക്കാതെ പോവുകയായിരുന്നു.

vote

പൊമ്പിള ഒരുമൈയും രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളും രണ്ടിടങ്ങളിലായാണ് സമരം നടത്തുന്നത്. ഇടയ്ക്ക് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി. തുടക്കത്തില്‍ പൊമ്പിള ഒരുമൈയുടെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്ന പലരും തൊഴിലാളി സംഘടനകളുടെ സമരത്തില്‍ പങ്കു ചേരുകയും ചെയ്തിട്ടുണ്ട്.

പൊമ്പിള ഒരുമൈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇരുമുന്നണികള്‍ക്കും തിരിച്ചടിയാണ്. വലിയൊരു ശതമാനം സ്ത്രീ തൊഴിലാളികളുള്ള സ്ഥലമാണ് ഇവിടം. വോട്ടുകള്‍ ചോര്‍ന്നുപോയാല്‍ അത് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകും. പ്രധാനമായും ഇടതുപക്ഷത്തിനാകും പൊമ്പിള ഒരുമൈ കൂട്ടായ്മ തിരിച്ചടിയാകുക എന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+