സിപിഎമ്മുകാര്‍ കസേര കൊണ്ടടിച്ചു..!! കൊല്ലാനും മടിക്കില്ല..!! ഭീതിയില്‍ പൊമ്പിളൈ ഒരുമൈ..!!
മൂന്നാര്‍: പൊമ്പിളൈ ഒരുമൈ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചും സ്ത്രീകളെ അടക്കമുള്ളവരെ ആക്രമിച്ചും മൂന്നാറില്‍ സിപിഎം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. തങ്ങളെ കൊല്ലാന്‍ പോലും സിപിഎം മടിക്കില്ലെന്ന് സമരനായിക ഗോമതി പറയുന്നു.
Read Also: എംഎം മണി മാപ്പ് പറയേണ്ട..!! പൊമ്പിളൈ ഒരുമൈ സമരം വഴിമാറുന്നു..!! സമരക്കാർക്ക് പുതിയ ആവശ്യങ്ങൾ..!!
Read Also: മക്കളുടെ മുന്നില്‍ പണത്തിനായി സെക്സ്..!! കുട്ടികളെ വെച്ച് വീഡിയോയും..!! സൗന്ദര്യറാണി കുടുങ്ങി..!!

പൊമ്പിളൈ ഒരുമൈ സമരപ്രവര്‍ത്തകരായ ഗോമതി അടക്കമുള്ളവര്‍ നിരാഹാരം കിടക്കുന്ന സമരപ്പന്തലില്‍ അക്രമം നടത്തിയത് തങ്ങള്‍ക്ക് പരിചയമുള്ള സിപിഎം പ്രവര്‍ത്തകരാണെന്ന് ഗോമതി ആരോപിക്കുന്നു. ഈ അക്രമവുമായി ആംആദ്മി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

സമരപ്പന്തല്‍ ആക്രമിച്ച് സമരം പൊളിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സമരപ്പന്തല്‍ ആക്രമിച്ചത് തങ്ങള്‍ക്ക് നന്നായി അറിയുന്ന ആള്‍ക്കാരണ്. മാരിയപ്പന്, സോജന്, അബ്ബാസ് എന്നിവരാണ് അക്രമം നടത്തിയതെന്നും ഗോമതി ആരോപിക്കുന്നു.

താന്‍ സിപിഎം വിട്ടതാണ് അവരെ പ്രകോപിച്ചത്. മാത്രമല്ല ഭൂസമരത്തിലേക്ക് നീങ്ങുന്നതും അവര്‍ക്ക് പ്രശ്നമാണ്. തങ്ങളെ കൊല്ലാനും അവര്‍ മടിക്കില്ല. അവരത് ചെയ്തിട്ടുമുണ്ട്. പോലീസില്‍ പരാതിപ്പെടാനാണ് സമരക്കാരുടെ തീരുമാനം.

പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്തുണയുമായി നിരാഹാര സമരം കിടക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് റാണി ആന്റണിയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായും ആരോപണമുണ്ട്. അക്രമികള്‍ റാണി ആന്റോയെ കസേര കൊണ്ട് അടിച്ചതായും സമരക്കാര്‍ ആരോപിക്കുന്നു.

നാല് പേര് മാത്രമാണ് സമരം നടത്തുന്നതെന്നാണ് സിപിഎം ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ അവരെന്തിനാണ് തങ്ങളുടെ സമരത്തെ ഭയക്കുന്നതെന്നും ഗോമതി അടക്കമുള്ളവര്‍ ചോദിക്കുന്നു. എന്തായാലും പിന്മാറില്ലെന്നു തന്നെയാണ് പൊമ്പിളൈ ഒരുമൈക്കാരുടെ തീരുമാനം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications