പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി രാജേശ്വരി പത്രിക നല്‍കി
ഇടുക്കി: തോട്ടം മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാന്‍ പോരാടി ലോകശ്രദ്ധയാകര്‍ഷിച്ച സ്ത്രീ തൊഴിലാളി സംഘടനയായ പെമ്പിളൈ ഒരുമൈയുടെ ജനറല്‍ സെക്രട്ടറി ജെ രാജേശ്വരി ദേവികുളം നിയോജക മണ്ഡലത്തില്‍ നോമിനേഷന്‍ നല്‍കി.
മാറി മാറി വന്ന എംഎല്‍എ മാര്‍ക്ക് തൊഴിലാളികളുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കാത്തതിനാലാണ് നിയമസഭയില്‍ മത്സരിക്കുവാന്‍ തീരുമാനിച്ചതെന്ന് രാജേശ്വരി പറഞ്ഞു.ദേവികുളം നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം നിലകൊള്ളുമെന്നും ടൂറിസം മേഖലയിലും തോട്ടം മേഖലയിലും വിപ്ലവകരമായ മുന്നേറ്റം കുറിക്കുമെന്നും പെമ്പിളൈ ഒരുമൈ ഭാരവാഹികള്‍ പറഞ്ഞു.

പ്രസിഡന്റ് ലിസി സണ്ണി, വൈസ് പ്രസിഡന്റ് കൗസല്യ, ട്രഷറര്‍ സ്‌റ്റെല്ലാ മേരി, യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം ശ്രീലത എന്നിവരും സന്നിഹിതരായിരുന്നു. 292305 രൂപയുടെ സ്വത്ത് ഉളളതായി രാജേശ്വരിയുടെ സത്യവാങ് മൂലത്തില്‍ പറയുന്നു.
ലക്ഷ്മി എസ്‌റ്റേറ്റ് തൊഴിലാളിയായ രാജേശ്വരിക്ക് സ്വന്തമായി വാഹനമില്ലെങ്കിലും 13 പവന്‍ സ്വര്‍ണമുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ പൂപ്പാറ വില്ലേജില്‍ 20 സെന്റ് സ്ഥലവുമുണ്ട്. മകളുടെ വിദ്യാഭ്യാസ വായ്പ അടക്കം 277000 രൂപ ബാധ്യതയാണുള്ളത്. ഒമ്പതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications