അമലാ പോൾ പറയുന്നത് പച്ചക്കള്ളമെന്ന് ക്രൈം ബ്രാഞ്ച്; തിരുത്തി പറയാതെ, ഭാവം മാറാതെ നടിയും...
വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ കഴിഞ്ഞദിവസവും നടിയെ ചോദ്യം ചെയ്തിരുന്നു.
തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടി അമലാപോൾ ആവർത്തിച്ച് കള്ളം പറയുന്നതായി ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. രണ്ട് തവണ ചോദ്യം ചെയ്തിട്ടും നടി മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതാണ് ക്രൈം ബ്രാഞ്ച് സംഘത്തെ കുഴക്കുന്നത്.
വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ കഴിഞ്ഞദിവസവും നടിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പോണ്ടിച്ചേരിയിൽ വാടക വീടുണ്ടെന്നും, ആ വീടിന്റെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നുമാണ് അമലാപോൾ നൽകിയ മൊഴി. എന്നാൽ വാടക വീടിന്റെ രേഖകളൊന്നും നടി ഹാജരാക്കിയില്ല.

രണ്ടാം തവണ...
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ ഇത് രണ്ടാം തവണയാണ് നടി അമലാപോൾ ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായത്. നേരത്തെ ജനുവരി 15ന് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് വച്ചും നടിയെ ചോദ്യം ചെയ്തിരുന്നു.

ഹാജരായത്...
പോണ്ടിച്ചേരി കേസിൽ നടിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പത്തു ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഈ നിർദേശത്തെ തുടർന്നാണ് കഴിഞ്ഞദിവസം കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഹാജരായത്. എസ്പി എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് നടിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.

വാടക വീടിൽ....
സിനിമാ ഷൂട്ടിങിന് പോകുമ്പോൾ താമസിക്കാനായി പോണ്ടിച്ചേരിയിൽ സ്ഥിരമായി വാടക വീടുണ്ടെന്നും, ആ വിലാസത്തിലാണ് തന്റെ ബെൻസ് കാർ രജിസ്റ്റർ ചെയ്തതെന്നുമാണ് നടി കഴിഞ്ഞദിവസവും പറഞ്ഞത്. എന്നാൽ വാടക വീടിനെ സംബന്ധിച്ചുള്ള രേഖകളൊന്നും നടി ഹാജരാക്കിയില്ല.

അപ്പാർട്മെന്റ്...
അമലാപോൾ പറഞ്ഞ വിലാസത്തിൽ ക്രൈം ബ്രാഞ്ച് സംഘം നേരത്തെ അന്വേഷണം നടത്തിയിരുന്നു. പല കുടുംബങ്ങൾ താമസിക്കുന്ന മൂന്ന് നില അപ്പാർട്മെന്റാണ് അമലാപോൾ താമസിക്കുന്ന വാടക വീടെന്ന് പറഞ്ഞിരുന്നത്. ഇതേ മേൽവിലാസത്തിൽ മറ്റു പലരും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പോണ്ടിച്ചേരിയിൽ നടത്തിയ അന്വേഷണത്തിൽ ഇത് അമലാപോൾ ഉപയോഗിക്കുന്ന വാടക വീടല്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.

വിലയിരുത്തൽ...
എന്നാൽ വാടക വീടാണെന്ന വാദത്തിൽ നടി ഉറച്ചുനിൽക്കുന്നത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. രേഖകളൊന്നും ഹാജരാക്കിയില്ലെങ്കിലും വാടക വീടിന്റെ വിലാസത്തിലാണ് ബെൻസ് എസ് ക്ലാസ് രജിസ്റ്റർ ചെയ്തതെന്ന് നടി ഉറപ്പിച്ചു പറയുന്നു. എന്നാൽ നടി ആവർത്തിച്ച് കള്ളം പറയുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

അമലാപോൾ...
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമലാപോളിനെതിരെയുള്ള കേസ്. മാതൃഭൂമി ന്യൂസ് ചാനലാണ് അമലാപോൾ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി തുടങ്ങിയവരുടെ വ്യാജ രജിസ്ട്രേഷനും നികുതി വെട്ടിപ്പും സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരുന്നത്.

ചോദ്യം ചെയ്യൽ...
പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതിനാണ് അമലാ പോളിനെതിരെ ക്രൈംബ്രാഞ്ച് സംഘം കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രജിസ്ട്രേഷന് നൽകിയ രേഖകൾ വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഹൈക്കോടതിയിൽ...
തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അമലാപോൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യം നൽകണമെന്നും, തന്റെ വാദങ്ങൾ അറിയിക്കാൻ സാവകാശം നൽകണമെന്നുമായിരുന്നു നടിയുടെ ആവശ്യം. എന്നാൽ അമലാ പോളിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, എത്രയും പെട്ടെന്ന് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ അറിയിച്ചു.

ജനുവരി 15ന്...
നടിയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുന്നോടിയായി ഹൈക്കോടതി സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പോണ്ടിച്ചേരി കേസിൽ അമലാ പോൾ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും, ജനുവരി 15ന് രാവിലെ 10 മുതൽ ഒരു മണി വരെ നടിയെ ചോദ്യം ചെയ്യാമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

പിന്നീട്...
അതേസമയം, അമലാ പോളിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ചിരുന്നില്ല. മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനെ തുടർന്നായിരുന്നു നടി ജനുവരി 15 തിങ്കളാഴ്ചയും, പിന്നീട് കഴിഞ്ഞദിവസവും ചോദ്യം ചെയ്യലിന് ഹാജരായത്.

ഫഹദ് ഫാസിലും, സുരേഷ് ഗോപിയും...
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിലിനെയും സുരേഷ് ഗോപി എംപിയെയും ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. വാഹനം വിറ്റവരും ഡീലർമാരുമാണ് പോണ്ടിച്ചേരി രജിസ്ട്രേഷൻ നടത്തിയതെന്നായിരുന്നു ഫഹദ് ഫാസിൽ മൊഴി നൽകിയത്. അതേസമയം, സുരേഷ് ഗോപി എംപി താൻ പോണ്ടിച്ചേരിയിൽ താമസിച്ചിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിന്നു.

മെഴ്സീഡസ്...
നടി അമലാപോൾ 20 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്താണ് അമലാപോൾ നികുതിവെട്ടിപ്പ് നടത്തിയത്. മാതൃഭൂമി ന്യൂസ് ചാനലായിരുന്നു ഇക്കാര്യം ആദ്യം പുറത്തുവിട്ടത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications