ഉത്തരം മുട്ടി അമലാപോൾ! മൂന്ന് മണിക്കൂറിന് ശേഷം നടിയെ അറസ്റ്റ് ചെയ്തു...തൊട്ടുപിന്നാലെ സുരേഷ് ഗോപിയും
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയും തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായി.
Recommended Video

തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടി അമലാപോളിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് അമലാപോൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്.
മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ നടി കൃത്യമായ ഉത്തരങ്ങൾ നൽകിയില്ലെന്നാണ് റിപ്പോർട്ട്. വ്യാജ രേഖ നിർമ്മിക്കാൻ കൂട്ടുനിന്നിട്ടില്ലെന്ന് പറഞ്ഞ അമലാപോൾ, തനിക്കെതിരെ ചാർജ് ചെയ്തിട്ടുള്ള കുറ്റങ്ങളും നിഷേധിച്ചു.
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയും തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായി. അമലാപോളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് സുരേഷ് ഗോപി എംപി തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയത്.

അമലാപോൾ...
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമലാപോളിനെതിരെയുള്ള കേസ്. മാതൃഭൂമി ന്യൂസ് ചാനലാണ് അമലാപോൾ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി തുടങ്ങിയവരുടെ വ്യാജ രജിസ്ട്രേഷനും നികുതി വെട്ടിപ്പും സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരുന്നത്.

തിങ്കളാഴ്ച...
വാഹന രജിസ്ട്രേഷൻ കേസിൽ തിങ്കളാഴ്ച രാവിലെയാണ് അമലാപോൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടി ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിലെത്തിയത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് വച്ച് ഉച്ചയ്ക്ക് ഒരു മണി വരെ നടിയെ ചോദ്യം ചെയ്തു.

ക്വിഡിൽ...
റെനോ ക്വിഡ് എന്ന ചെറുകാറിലാണ് നടി അമലാപോൾ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയത്. തന്റെ മെഴ്സിഡസ് ബെൻസ് കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിനെ നടി നേരത്തെ ന്യായീകരിച്ചിരുന്നു. എന്നാൽ സംഭവം പുകിലായതോടെ വിവാദ കാറായി മാറിയ എസ് ക്ലാസ് ബെൻസ് കേരളത്തിൽ ഓടിക്കാറില്ലെന്നാണ് റിപ്പോർട്ട്.

ആസ്ഥാനത്ത്...
പോണ്ടിച്ചേരി രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയുടെ തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായി. അമലാപോളിനെ ചോദ്യം ചെയ്തതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സുരേഷ് ഗോപി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയത്. ഇത് രണ്ടാം തവണയാണ് ക്രൈം ബ്രാഞ്ച് സംഘം സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യൽ...
പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതിനാണ് അമലാ പോളിനെതിരെ ക്രൈംബ്രാഞ്ച് സംഘം കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രജിസ്ട്രേഷന് നൽകിയ രേഖകൾ വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസ്...
തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അമലാപോൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യം നൽകണമെന്നും, തന്റെ വാദങ്ങൾ അറിയിക്കാൻ സാവകാശം നൽകണമെന്നുമായിരുന്നു നടിയുടെ ആവശ്യം. എന്നാൽ അമലാ പോളിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, എത്രയും പെട്ടെന്ന് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ അറിയിച്ചു.

ജനുവരി 15ന്...
നടിയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ഹൈക്കോടതി സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പോണ്ടിച്ചേരി കേസിൽ അമലാ പോൾ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും, ജനുവരി 15ന് രാവിലെ 10 മുതൽ ഒരു മണി വരെ നടിയെ ചോദ്യം ചെയ്യാമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

പിന്നീട്...
അതേസമയം, അമലാ പോളിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ചില്ല. മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് നടി ജനുവരി 15 തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായത്.

ഫഹദ് ഫാസിലും, സുരേഷ് ഗോപിയും...
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിലിനെയും സുരേഷ് ഗോപി എംപിയെയും ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. വാഹനം വിറ്റവരും ഡീലർമാരുമാണ് പോണ്ടിച്ചേരി രജിസ്ട്രേഷൻ നടത്തിയതെന്നായിരുന്നു ഫഹദ് ഫാസിൽ മൊഴി നൽകിയത്. അതേസമയം, സുരേഷ് ഗോപി എംപി താൻ പോണ്ടിച്ചേരിയിൽ താമസിച്ചിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിന്നു.

മെഴ്സീഡസ്...
നടി അമലാപോൾ 20 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്താണ് അമലാപോൾ നികുതിവെട്ടിപ്പ് നടത്തിയത്. മാതൃഭൂമി ന്യൂസ് ചാനലായിരുന്നു ഇക്കാര്യം ആദ്യം പുറത്തുവിട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications