കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങൾ നികുതി വെട്ടിച്ചു, അതും പോരാഞ്ഞ് നമ്പർ പ്ലേറ്റും മാറ്റിയോ? ഫഹദ് ഫാസിലിനെതിരെ വീണ്ടും ആരോപണം

Google Oneindia Malayalam News

കൊച്ചി: ദിലീപിന്റെ ഉറക്കം കെടുത്തിയിരിക്കുന്നത് പൾസർ സുനി ആണെങ്കിൽ, ആഢംബര കാറുകളാണ് മലയാളത്തിലെ മറ്റ് ചില താരങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ കുറഞ്ഞ നികുതി അടച്ച് രജിസ്റ്റര്‍ ചെയ്ത് കേരളത്തിന് നഷ്ടം വരുത്തി എന്നതാണ് താരങ്ങൾക്കെതിരെയുളള ആരോപണം. അക്കൂട്ടത്തിലാകട്ടെ സുരേഷ് ഗോപി എംപിക്കെതിരെ പരാതിയും വന്നിരിക്കുന്നു. ഫഹദും അമലാ പോളും അടക്കമുള്ള താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും വാര്‍ത്തകളുണ്ട്. വാര്‍ത്തകള്‍ക്കിടെ ഫഹദിന് എതിരെ മറ്റൊരു ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നു.

ദിലീപിന് പിന്നാലെ സുരേഷ് ഗോപിക്കും കണ്ടകശനി.. ബിജെപി എംപിയായ നടനെതിരെ പരാതി.. എല്ലാം വ്യാജം!ദിലീപിന് പിന്നാലെ സുരേഷ് ഗോപിക്കും കണ്ടകശനി.. ബിജെപി എംപിയായ നടനെതിരെ പരാതി.. എല്ലാം വ്യാജം!

ദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻ

നമ്പർ പ്ലേറ്റും മാറ്റിയോ

നമ്പർ പ്ലേറ്റും മാറ്റിയോ

ആഢംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി ഫഹദ് ഫാസില്‍ വെട്ടിച്ചതായി മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഫഹദിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയതായും മാതൃഭൂമി വാര്‍ത്ത നല്‍കിയിരിക്കുന്നു.

ഉദ്യോഗസ്ഥർ കണ്ടെത്തി

ഉദ്യോഗസ്ഥർ കണ്ടെത്തി

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ വെച്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതാണ് ഇക്കാര്യമെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. ഫ്‌ളാറ്റിലെ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ എത്തിയപ്പോഴാണത്രേ ഇക്കാര്യം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഉടമകളാരും കേരളത്തിലില്ല

ഉടമകളാരും കേരളത്തിലില്ല

ഫഹദ് ഫാസിലിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയതായാണ് കണ്ടെത്തല്‍. ഇവിടെ മാത്രം പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള പത്തോളം ആഢംബര വാഹനങ്ങളാണത്രേ കണ്ടെത്തിയത്. ഉടമകളാരും കേരളത്തില്‍ ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച മറുപടി.

കടുത്ത നടപടികളുമായി മുന്നോട്ട്

കടുത്ത നടപടികളുമായി മുന്നോട്ട്

നികുതി വെട്ടിപ്പ് ആരോപണത്തില്‍ കുടുങ്ങിയ ഫഹദ് ഫാസില്‍ നിലവില്‍ കട്ടപ്പനയിലെ സിനിമാ ലൊക്കേഷനിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുടമകള്‍ നിസ്സഹകരിച്ചാല്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പുതുച്ചേരിയിലെ വിലാസം

പുതുച്ചേരിയിലെ വിലാസം

ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഢംബര ബെന്‍സ് കാര്‍ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് മാതൃഭൂമി പറയുന്നു. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്റ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ് പേട്ട്, പുതുച്ചേരി എന്നതാണത്രേ വിലാസം.

വിലാസം കണ്ടെത്താനായില്ല

വിലാസം കണ്ടെത്താനായില്ല

എന്നാല്‍ ഈ മേല്‍വിലാസം പുതുച്ചേരിയില്‍ കണ്ടെത്താനായില്ലെന്ന് മാതൃഭൂമി പറയുന്നു. മേല്‍വിലാസം അന്വേഷിച്ച് ചെന്നപ്പോള്‍ ഒരു വീടിന് മുകളില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തേ ആണത്രേ കണ്ടെത്തിയത്.

ഫഹദിനെ അറിയില്ലെന്ന്

ഫഹദിനെ അറിയില്ലെന്ന്

ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്ക് അറിയില്ല എന്നാണ് ഈ കുടുംബം വെളിപ്പെടുത്തിയത് എന്നും മാതൃഭൂമി പറയുന്നു. ഇത് വഴി നടന്‍ സര്‍ക്കര്‍ ഖജനാവിന് 14 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പുതുച്ചേരിയിൽ ഒന്നരലക്ഷം

പുതുച്ചേരിയിൽ ഒന്നരലക്ഷം

70 ലക്ഷം രൂപയാണ് ഈ ബെന്‍സ് കാറിന്റെ വില. ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14 ലക്ഷം നികുതി നല്‍കണം. അതേസമയം പുതുച്ചേരിയില്‍ വെറും ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാവും.

അമല പോളിനെതിരെയും

അമല പോളിനെതിരെയും

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളായിരിക്കണം എന്ന് നിയമമുണ്ട്. ഇത് ലംഘിച്ചാണ് വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. അമല പോളിന് എതിരെയും സമാന ആരോപണമുണ്ട്. അമലയുടെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലാണ് എന്ന ആരോപണമുണ്ട്.

സര്‍ക്കാരിന് 20 ലക്ഷം രൂപയുടെ നഷ്ടം

സര്‍ക്കാരിന് 20 ലക്ഷം രൂപയുടെ നഷ്ടം

അമലയെ നേരിട്ട് അറിയാത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് വഴി നടി സര്‍ക്കാരിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സാണ് അമലയുടേത്. കേരളത്തില്‍ ഈ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 20 ലക്ഷം നികുതി നല്‍കേണ്ടി വരുമായിരുന്നു.

English summary
Fake registration of Luxury Car of actor Fahad fasil, updations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X