കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്ടിച്ചേരി രജിസ്ട്രേഷനിലൂടെ ലക്ഷങ്ങൾ വെട്ടിച്ചവർക്ക് മുട്ടൻപണി.. വാഹനം സർക്കാർ കൊണ്ടു പോകും

Google Oneindia Malayalam News

തിരുവന്തപുരം: നികുതി വെട്ടിക്കുന്നതിന് വേണ്ടി ലക്ഷങ്ങളും കോടികളും വിലയുള്ള വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയും കേരളത്തില്‍ ഓടിക്കുകയും ചെയ്യുന്നവര്‍ക്ക് പണി വരുന്നു. ഇത്തരത്തില്‍ സര്‍ക്കാരിനെ പറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. സിനിമാ താരങ്ങളായ അമല പോള്‍, ഫഹദ് ഫാസില്‍, നടനും എംപിയുമായ സുരേഷ് ഗോപി എന്നിവരെല്ലാം പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ വഴി സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു.

അമല പോള്‍ നികുതി അടയ്ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയരുന്നു. ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതാണ്.ഇത്തരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടും പിഴയൊടുക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനണ് നീക്കം. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ മുപ്പത് വരെയാണ് പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് പിഴയൊടുക്കാനുള്ള സമയം.

car

നല്‍കിയിട്ടുള്ള സമയപരിധിക്കകം പിഴ അടക്കാത്തവരുടെ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കും. പോണ്ടിച്ചേരിയില്‍ മാത്രമല്ല, നികുതി വെട്ടിക്കുന്നതിന് വേണ്ടി മാഹിയിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ടായിരത്തോളം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിലാണ് പിഴയടച്ച് രക്ഷപ്പെടാനുള്ള അവസരം വാഹന ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഈ അവസരം പ്രയോജനപ്പെടുത്തി ഇതുവരെ 200 വാഹന ഉടമകള്‍ മാത്രമാണ് നികുതി അടച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പതിനഞ്ച് ദിവസം മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും നികുതി അടവില്‍ കാര്യമായ വര്‍ധനയില്ല. ഇതോടെയാണ് വാഹനം പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കടക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

കേംബ്രിഡ്ജ് അനലറ്റിക്ക ഇടപാടുകാരുടെ വിവരങ്ങൾ പുറത്ത്.. ബിജെപിയും കോൺഗ്രസും ജെഡിയുവും പട്ടികയിൽകേംബ്രിഡ്ജ് അനലറ്റിക്ക ഇടപാടുകാരുടെ വിവരങ്ങൾ പുറത്ത്.. ബിജെപിയും കോൺഗ്രസും ജെഡിയുവും പട്ടികയിൽ

ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്

English summary
Motor Vehicle Department to seize vehicles that are in Pondichery Registration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X