Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ഇന്ന് അവധി; ഏതൊക്കെ ജില്ലകൾക്കാണെന്ന് അറിയാം

തിരുവനന്തപുരം: തൈപ്പൊങ്കൽ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് ഇന്ന് പ്രാദേശിക അവധി നൽകിയത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി.

നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടുള്ള അവധിയാണ് ഇത്. അത് കൊണ്ട് തന്നെ , സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക കലണ്ടറിൽ ഈ അവധി ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി തുടങ്ങിയ ഉത്സവങ്ങൾ നടക്കുന്നതും ഇന്നാണ്.

holi

അതേ സമയം പൊങ്കൽ ഉത്സവത്തോട് അനുബന്ധിച്ച് തമിഴ്നാട് സർക്കാർ ആറ് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. പൊങ്കൽ ദിവസങ്ങളായ ജനുവരി 14 മുതൽ ജനുവരി 19 ഞായറാഴ്ച വരെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധതകമാണ്. ജനുവരി 14 നാണ് പരമ്പരാ​ഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ.മലയാളികൾക്ക് ഓണം പോലെയാണ് തമിഴ്നാട്ടിൽ തൈ പൊങ്കൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+