കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരൂ... കുറ്റവാളിയല്ലെങ്കിലും ഒന്ന് സെന്‍ട്രല്‍ ജയിലില്‍ കയറിയിറങ്ങാം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിന്റെ നിഗൂഢതകളും സവിശേഷതകളും പൊതു സമൂഹത്തിന് മുന്നില്‍ എത്തിക്കാന്‍ ജയില്‍ വകുപ്പ് അധികൃതര്‍ 'പൊന്‍കതിര്‍' മെഗാ എക്സിബിഷനില്‍ ഒരുക്കിയ സ്റ്റാള്‍ ഏറെ ശ്രദ്ധ നേടുന്നു. ജയില്‍ വകുപ്പിന്റെ വികസന നേട്ടങ്ങള്‍ വിളിച്ചോതുന്ന സ്റ്റാള്‍ സെന്‍ട്രല്‍ ജയിലിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ അന്തേവാസികള്‍ തന്നെയാണ് മാതൃക ഒരുക്കിയിരിക്കുന്നതെന്നതും എടുത്തുപറയേണ്ടതാണ്.

ജയിലിനകത്തെ കലാകാരന്മാരെ ലോകത്തിന് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തടവുകാരുടെ കലാവിരുതുകള്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. സര്‍ഗാലയ, മുളച്ചീന്ത്, വര്‍ണോത്സവം, കളിക്കൂട് എന്നീ പേരുകളിലാണ് തടവുകാര്‍ നിര്‍മ്മിച്ച വിവിധ കരകൗശല ഉല്‍പ്പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മരത്തടി ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ 'സര്‍ഗാലയ' എന്നും മുള ഉല്‍പ്പന്നങ്ങള്‍ 'മുളച്ചീന്ത്' എന്ന പേരിലുമാണ് പ്രദര്‍ശനത്തിനെത്തിയത്. 'വര്‍ണോത്സവം' എന്ന പേരില്‍ പെയിന്റിങുകളും 'കളിക്കൂട്' എന്ന പേരില്‍ കളിപ്പാട്ടങ്ങളുമാണ് പ്രദര്‍ശനത്തിലൊരിക്കിയത്.

cpm

ജയില്‍ പുറത്ത് നിന്ന് മാത്രം കണ്ടുശീലിച്ച പൊതുജനത്തിന് സെന്‍ട്രല്‍ ജയിലിനുള്ളിലെ പ്രതീതി വ്യക്തമാക്കി കൊടുക്കുന്ന മാതൃക കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. ജയിലിനെ കണ്ടറിയുന്നതിനോടൊപ്പം അതിനുള്ളിലെ പ്രവര്‍ത്തന രീതികള്‍ പൊതുജനത്തിന് പരിചയപ്പെടുത്തുന്നതിനായി പോസ്റ്റര്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ജയിലിനുള്ളിലെ വികസന പ്രവര്‍ത്തനങ്ങള്‍, അന്തേവാസികളുടെ ദിനചര്യകള്‍, വിവിധ തരം ജയിലുകളെക്കുറിച്ചുള്ള വിവിരങ്ങള്‍, ജയിലിലെ ശിക്ഷാ രീതികള്‍, ജയില്‍ സ്‌കൂള്‍, ജയില്‍ ചരിത്രം, ചികിത്സ തുടങ്ങി ജയിലിനകത്തെ മുഴുവന്‍ കാര്യങ്ങളും കോര്‍ത്തിണക്കികൊണ്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് പരോളിനെക്കുറിച്ചുള്ള സംശയങ്ങള്‍ സ്റ്റാളിലെത്തി പരിഹരിക്കാം. ജയില്‍ അന്തേവാസികള്‍ക്ക് നല്‍കുന്ന വസ്ത്രങ്ങളും മറ്റനുബന്ധ സൗകര്യങ്ങളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന കഴുമരത്തിന്റെ മാതൃകയാണ് പ്രദര്‍ശനത്തിലെ മറ്റൊരാകര്‍ഷണം. ഇതിനോടൊപ്പം തൂക്ക് മുറികളുടെ മാതൃകകളും പൊതുജനങ്ങള്‍ക്ക് അടുത്തറിയാനാകും. ജയിലില്‍ ഇതുവരെ നടപ്പിലാക്കിയ വധശിക്ഷകളുടെ വിവരങ്ങളും ചരിത്ര രേഖകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മ്മലാനന്ദന്‍ നായരുടെ നേതൃത്വത്തിലാണ് സ്റ്റാള്‍ തയ്യാറാക്കിയത്. വെല്‍ഫെയര്‍ ഓഫീസര്‍ ഇ വി ഹരിദാസനാണ് കണ്‍വീനര്‍.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പൊന്‍കതിര്‍ വേദിയില്‍ ഇന്ന് വൈകീട്ട് 7 മണിക്ക് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശലിരമ്പം മാപ്പിളപ്പാട്ട് മെഗാഷോ അരങ്ങേറും.

English summary
Jail department attracts visitors to the model of central prison set up in Ponkathir mega exhibition held as part of State-level second anniversary celebrations of the Kerala state ministry at collectorate ground Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X